ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാക്കളെ സന്ദര്‍ശിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ മോഡിയുടെ എതിര്‍ചേരിയിലെന്ന് കരുതപ്പെടുന്ന മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ അഭാവം ശ്രദ്ധേയമായി. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായും മോഡി കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തതിനു ശേഷമുള്ള മോഡിയുടെ ആദ്യ മുംബൈ സന്ദര്‍ശനമായിരുന്നു ഇത്. മഹാരാഷ്ട്രയിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാജിവ് പ്രതാപ് റൂഡി, ബി.ജെ.പി ലോക്സഭാ ഉപനേതാവ് ഗോപിനാഥ് മുണ്ടെ തുടങ്ങിയവരുമായി മോഡി കൂടിക്കാഴ്ച നടത്തി.
ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മോഡി നടത്തിയ പ്രസ്താവനയെ സഖ്യകക്ഷിയായ ശിവസേന വിമര്‍ശിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി മുഖപത്രത്തില്‍ തിങ്കളാഴ്ച വന്ന ലേഖനത്തിന് പിന്നാലെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.