Skip to main content

പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 243 അംഗ സഭയിലെ 126 പേരുടെ പിന്തുണ നിതീഷ് കുമാറിന് ലഭിച്ചു. നാലു കോണ്‍ഗ്രസ്സ് എം.എല്‍ .എമാരുടെയും നാലു സ്വതന്ത്രരുടെയും പിന്തുണയോടു കൂടിയാണ് ഇദ്ദേഹം വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്.

 

അതേ സമയം കോണ്‍ഗ്രസ്സ് നിതീഷിനെ അംഗീകരിച്ചെങ്കിലും ബി.ജെ.പി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ചൊവാഴ്ച്ച നിയമസഭ കക്ഷി യോഗം ചേര്‍ന്നപ്പോള്‍ ആറു ബി.ജെ.പി അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ഇവര്‍ സര്‍ക്കാരിനു അനുകൂലമായി വോട്ട് ചെയ്തേക്കുമെന്ന് സൂചനയും വന്നു. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. 24 പേര്‍ നിതീഷിനു എതിരായി വോട്ട് ചെയ്തു.

 

മോഡിയെ ബി.ജെ.പി ലോക് സഭ തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെയാണ് ജെ.ഡി.യു ബി.ജെ.പിയില്‍ നിന്നും അകന്നത്. തുടര്‍ന്ന് ജെ.ഡി.യു എന്‍.ഡി.എ വിടുകയും ചെയ്തു. കേന്ദ്രത്തില്‍ അധികാരം നേടാമെന്നത് ബി.ജെ.പിയുടെ സ്വപ്നം മാത്രമാണെന്നും ഇത് മുന്നണി രാഷ്ട്രീയത്തിന്റെ കാലമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.