Skip to main content

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി എട്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാലു കാബിനറ്റ്‌ മന്ത്രിമാരും നാലു സഹമന്ത്രിമാരുമാണ് പുതിയതായി ചുമതലയേറ്റത്. ഓസ്കര്‍ ഫെര്‍ണാണ്ടസ്, ഗിരിജ വ്യാസ്, കെ.എസ്. റാവു, സിസ്റാം ഓല എന്നിവരാണ് കാബിനറ്റ് മന്ത്രിമാര്‍.  ഇ.എം.എസ് നാച്ചിയപ്പന്‍, മണിക്റാവു ഗവിത്, സന്തോഷ് ചൗധരി, ജെ.ഡി. സീലം എന്നിവര്‍ സഹമന്ത്രിമാരും.

 

രണ്ടാം യുപി‌എ സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ പുഃനസംഘടനയായിരുന്നു തിങ്കളാഴ്ച നടന്നത്. തൊഴില്‍ വകുപ്പിന്റെചുമതലയുണ്ടായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് റെയില്‍വെ മന്ത്രിയായി ചുമതലയേറ്റത്. അഴിമതിയാരോപണത്തെ തുടര്‍ന്നു പവന്‍കുമാര്‍ ബന്‍സല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് റെയില്‍വെ മന്ത്രി സ്ഥാനത്ത് ഒഴിവു വന്നത്. ഓസ്കര്‍ ഫെര്‍ണാണ്ടസ് ഉപതരിതല ഗതാഗത മന്ത്രിയായും ശീശ്റാം ഓല തൊഴില്‍ വകുപ്പു മന്ത്രിയുമായാണ് ചുമതലയേറ്റത്. സന്തോഷ്‌ ചൗധരി ആരോഗ്യം, കുടുംബ ക്ഷേമം, തമിഴ്നാട്ടില്‍ നിന്നുള്ള ഇ.എം.എസ് നാച്ചിയപ്പന്‍ വാണിജ്യ സഹമന്ത്രിയായും, ആന്ധ്രപ്രദേശില്‍ നിന്നുള്ള ജെ.ഡി. ശീലം ധനവകുപ്പ് സഹമന്ത്രിയായും അധികാരമേറ്റു.

 

അശ്വനി കുമാര്‍, അജയ് മാക്കന്‍, സി.പി. ജോഷി തുടങ്ങിയവരുടെ രാജിയെ തുടര്‍ന്നുമുള്ള ഒഴിവുകള്‍ നികത്താനാണു കേന്ദ്രമന്ത്രിസഭാ പുന:സംഘടിപ്പിച്ചത്.

Tags