Skip to main content

 

സമുദ്രാതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയുമായി അഞ്ച് വര്‍ഷമായി തുടരുന്ന തര്‍ക്കത്തില്‍ ബംഗ്ലാദേശിന് അനുകൂലമായ വിധി. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള 25,602 കിലോമീറ്റര്‍ വരുന്ന തര്‍ക്ക മേഖലയില്‍ 19,467 കിലോമീറ്റര്‍ പ്രദേശവും ബംഗ്ലാദേശിന് വിട്ട് കൊടുത്ത് കൊണ്ടാണ് യു.എന്‍ കോടതിയുടെ വിധി. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് വിജയം നേടാന്‍ കഴിഞ്ഞതെന്നും വിധി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.എച്ച് മുഹമൂദ് അലി വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു.

 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച വിധി യു.എന്‍ കോടതി ഇരു രാജ്യങ്ങളെയും അറിയിച്ചത്. വിധി സംബന്ധിച്ച പകര്‍പ്പ് ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ക്കും കൈമാറിയിട്ടുണ്ട്. അതേസമയം വിധിക്കെതിരെ അപ്പീലിന് പോകാന്‍ കഴിയില്ല.എന്നാല്‍ വിശദീകരണം ആവശ്യപ്പെടാം. വിധിപ്പകര്‍പ്പ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ കോടതിയുമായി ബന്ധപ്പെടണം. 2009 ഒക്ടോബറിലാണ് ബംഗ്ലാദേശ് അതിര്‍ത്തി തര്‍ക്കവുമായി യു.എന്നിനെ സമീപിച്ചത്.