സ്‌റ്റോക്ക്‌ഹോം
ഓസ്‌കാര്‍ അവാർഡ് ജേതാവായ സ്വീഡിഷ് സിനിമാ സംവിധായകൻ മാലിക് ബെൻജെലൂല്‍ (36) സ്‌റ്റോക്‌ഹോമിന് സമീപം മരിച്ചനിലയില്‍ കാണപ്പെട്ടു. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതകമാണെന്നതിന്‍റെ സൂചനകളും ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാലനടനായി വെള്ളിത്തരയിലെത്തിയ ശേഷമാണ് കാലിക് സംവിധാനത്തിലേക്ക് എത്തിയത്. മാലികിന്റെ സെര്‍ച്ചിംഗ് ഫൊര്‍ ഷുഗര്‍ മാന്‍ എന്ന സിനിമ ഡോക്യുമെന്ററി വിഭാഗത്തില്‍ 2013-ലെ ഓസ്‌കാർ, ബാഫ്ത അവാർഡുകൾ നേടി . 1970-കളില്‍ അമേരിക്കയെ സ്വാധീനിച്ച ഗായകന്‍ സിക്‌സ്‌ടോ റോഡ്രിഗസിനെ തേടിയുള്ള രണ്ട് ദക്ഷിണ ആഫ്രിക്കന്‍ സംഗീത പ്രേമികളുടെ കഥ പറഞ്ഞ സെര്‍ച്ചിംഗ് ഫൊര്‍ ഷുഗര്‍ മാൻ സിനിമയുടെ പലഭാഗങ്ങളും ഐഫോണ്‍ ആപ് ഉപയോഗിച്ചാണ് ചിത്രീകരിച്ചത്.