Skip to main content
ദമാസ്കസ്

സിറിയയിലെ തീരദേശനഗരമായ ലഡാക്കിയയില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് സൂചന. മരണസംഖ്യ വ്യക്തമല്ല. ഈ വര്‍ഷം മൂന്നുതവണ സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ റഷ്യന്‍ നിര്‍മിത മിസൈലുകളായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ഹിസ്ബുള്ള ഭീകരര്‍ക്ക് സിറിയ യുദ്ധോപകരണങ്ങള്‍ കൈമാറിയെന്ന് ബോദ്ധ്യപ്പെട്ടാല്‍ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനിടെ രാജ്യത്തെ രാസായുധ ഉത്പാദനസാമഗ്രികള്‍ സിറിയ പൂര്‍ണമായും നശിപ്പിച്ചെന്ന് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു.) അറിയിച്ചു. ആഗസ്ത് 21ന് ആയിരത്തോളം പേരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തെത്തുടര്‍ന്നാണ് സിറിയയിലെ രാസായുധം പൂര്‍ണമായും നശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. 

Tags