ആന്‍ഡ്രോയ്ഡ്‌ ഫോണിനായി ഫേസ്ബുക്കിന്റെ ‘ഹോം’

Fri, 05-04-2013 02:15:00 PM ;

facebook home

കാലിഫോര്‍ണിയ: ആന്‍ഡ്രോയ്ഡ്‌ ഫോണുകള്‍ക്കായി ഫേസ്ബുക്കിന്റെ പുതിയ സേവനം ‘ഹോം’ പുറത്തിറക്കി. സോഷ്യല്‍ മീഡിയ സൈറ്റുകളിലെ ഉള്ളടക്കം നേരിട്ട് ഫോണിന്റെ സ്ക്രീനില്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ ആണിത്. വ്യാഴാഴ്ച കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ് ഈ പുതിയ സേവനം അവതരിപ്പിച്ചത്.  ഏപ്രില്‍ 12 മുതല്‍ സോഫ്റ്റ്‌വെയര്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.

 

നിലവില്‍ ആപ്പുകള്‍ മുഖേനയാണ് ഫേസ്ബുക്ക് ആന്‍ഡ്രോയ്ഡ്‌ ഫോണില്‍ ലഭ്യമാകുന്നത്. പുതിയ സോഫ്റ്റ്‌വെയര്‍ ആന്‍ഡ്രോയ്ഡ്‌ ഓപ്പറേറ്റിങ് സിസ്റ്റത്തെ പരിഷ്കരിച്ച് ഫേസ്ബുക്ക് ന്യൂസ്ഫീഡും സന്ദേശങ്ങളും ഫോണിന്റെ ഹോം സ്ക്രീനില്‍ ലഭ്യമാക്കും. ഗൂഗിള്‍ ആണ് ആന്‍ഡ്രോയ്ഡ്‌ ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത്.  

Tags: