Thursday, March 5, 2026

ചൈനയുടെ വിളകൊല്ലിഫംഗസ് ആയുധം പിടിച്ച് അമേരിക്ക

ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തിയ വിഷകാരിയായ ഫംഗസ് പിടിച്ചെടുത്ത് അമേരിക്ക. പുത്തൻ യുദ്ധതന്ത്രമായ വിളഭീകരത അഥവാ കാർഷിക ഭീകരത പ്രയോഗിക്കാൻ ശ്രമിച്ചതിന്റെ പേരിൽ രണ്ട് ചൈനീസ് ഗവേഷകരെ അമേരിക്ക അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തിയ വിഷകാരിയായ ഫംഗസ് പിടിച്ചെടുത്ത് അമേരിക്ക. പുത്തൻ യുദ്ധതന്ത്രമായ വിളഭീകരത അഥവാ കാർഷിക ഭീകരത പ്രയോഗിക്കാൻ ശ്രമിച്ചതിന്റെ പേരിൽ രണ്ട് ചൈനീസ് ഗവേഷകരെ അമേരിക്ക അറസ്റ്റ് ചെയ്യുകയും ചെയ്തു.
        യൂൻക്വിൻ ജിയാൻ , സുൻ യോംഗ് ല്യൂ എന്നിവരെയാണ് ഡെട്രോയിറ്റ് വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞവർഷം എഫ് ബി ഐ അറസ്റ്റ് ചെയ്തത്. ഇതിൽ ഗവേഷകയായ ജിയാനെ തടങ്കലിൽ വയ്ക്കുകയും ഇവരുടെ ആൺ സുഹൃത്തായ ല്യൂവിനെ ചൈനയിലേക്ക് നാടുകടത്തുകയും ചെയ്തു. 
        ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളെ നശിപ്പിക്കുകയും ഒപ്പം അവയിൽ വിഷം  വരുത്തി മാരകമായ രോഗങ്ങൾ മനുഷ്യരിൽ ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഈ വിള കൊല്ലി ഫംഗസ് . ആന്തരിക അവയവങ്ങൾക്ക് സാരമായ കേടുവരുത്തുകയും അതേപോലെ സന്താനോൽപ്പാദനശേഷിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
      ഒരേസമയം വിള നശിപ്പിക്കുകയും അതോടൊപ്പം തന്നെ മനുഷ്യരെ അവരറിയാതെ മാരകരോഗികൾ ആക്കി കൊല്ലുകയും വരും തലമുറയെ നശിപ്പിക്കുകയും ചെയ്യുന്ന ഈ വൈറസ് മാരക ബോംബുകളെക്കാൾ വിനാശകരമാണെന്ന് അമേരിക്ക പറയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗം കൂടിയാണ് അറസ്റ്റിലായിട്ടുള്ള ജിയാൻ. 
          അമേരിക്കയെ തകർക്കാനുള്ള പദ്ധതിയിട്ടാണ് ഈ വൈറസ് ചൈന കടത്തിവിട്ടതെന്നും അമേരിക്ക ആരോപിക്കുന്നു. ഇതുകൊണ്ടുകൂടിയാണ് ചൈന – അമേരിക്ക ബന്ധം ഇത്രയധികം വഷളാകാൻ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ചൈന തങ്ങൾക്കെതിരെ അമേരിക്ക ഉയർത്തിയിട്ടുള്ള ഈ കാർഷിക ഭീകരവാദ ആരോപണത്തിന്  ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
 

Latest News

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...

അമേരിക്കയ്ക്ക് വേണ്ടത് ഭരണമാറ്റം

അമേരിക്ക മുന്നേ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ്...

യുദ്ധത്തിൽ മധ്യേഷ്യ കത്തുന്നു

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനു...

പാകിസ്ഥാൻ അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ചു

പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിന് എതിരെ തുറന്ന...