Monday, July 27, 2026

രാഹുൽ മാങ്കൂട്ടത്തിനെയും പുച്ഛം കീഴടക്കുന്നു

കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെയും പുച്ഛം കീഴടക്കുന്നു. ഈ പുച്ഛം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് അദ്ദേഹം മാധ്യമപ്രവർത്തകരെ കാണുമ്പോഴാണ് .

കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെയും പുച്ഛം കീഴടക്കുന്നു. ഈ പുച്ഛം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് അദ്ദേഹം മാധ്യമപ്രവർത്തകരെ കാണുമ്പോഴാണ് . ഓരോ തവണ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ മാധ്യമപ്രവർത്തകർക്ക് മാധ്യമ പ്രവർത്തനത്തെപ്പറ്റി ക്ലാസെടുത്തു കൊടുക്കുക രാഹുലിന്റെ പതിവ് ഇനമായി മാറിയിരിക്കുന്നു.
      “ഞാൻ നിങ്ങളെ പഠിപ്പിക്കുകയല്ല” എന്ന ആമുഖത്തോടെയാണ് രാഹുലിന്റെ മാധ്യമ ക്ലാസ് ആരംഭിക്കുക.തനിക്ക് തൻറെ മുമ്പിൽ നിൽക്കുന്നവരെക്കാൾ കൂടുതൽ അറിവുണ്ടെന്നുള്ള ധാരണയാണ് അദ്ദേഹത്തെ ഈ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നത്. ചില സന്ദർഭങ്ങളിൽ”ഞാൻ നിങ്ങളെ കുറ്റം പറയുന്നില്ല”എന്ന ആമുഖത്തോടെ നീണ്ട ഒരു കുറ്റപത്രമായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ അവതരിപ്പിക്കുക. ഇവിടെയെല്ലാം മേമ്പൊടിയായി നിൽക്കുന്നത് പുച്ഛമാണെന്നുള്ളത് ഈ യുവനേതാവ് മനസ്സിലാക്കാതെ പോകുന്നു. 
       വിദ്യാഭ്യാസത്തിൻറെ അളവുകോൽ ബിരുദമല്ല. അത് പ്രകടമാകുന്നത് പെരുമാറ്റത്തിലൂടെയാണ് . വിദ്യാഭ്യാസത്തിൻറെ ഏറ്റവും വലിയ മഹത്വം എന്ന് പറയുന്നത് കാര്യം മാത്രപ്രസക്തമായി സംസാരിക്കുക എന്നതാണ്.അത് മറ്റുള്ളവരെ അലോസരപ്പെടുത്താതെ നിലപാടുകൾ വ്യക്തമാക്കുക. ഈ പെരുമാറ്റ രീതിയെയാണ് സംസ്കാരമെന്ന് വിവക്ഷിക്കപ്പെടുന്നത്
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...