Thursday, April 16, 2026

ക്രൂരതയുടെ മുന്നിൽ ആർദ്രമായ പോലീസ്മുഖം

ഇരുട്ടിന്റെ പശ്ചാത്തലത്തിൽ വെളിച്ചത്തെ അറിയുന്നത് പോലെ ക്രൂരതയുടെ നടുവിൽ മനുഷ്യത്വം തിളങ്ങിനിൽക്കുന്നു. കായംകുളത്ത് നവകേരളസദസ്സ് ബസിന് നേരെ കരിങ്കൊടി കാണിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മുളവടി കൊണ്ട്തല്ലിച്ചതച്ച രംഗം അതാണ് ഓർമിപ്പിക്കുന്നത്.

Picture courtesy Manorama 

ഇരുട്ടിന്റെ പശ്ചാത്തലത്തിൽ വെളിച്ചത്തെ അറിയുന്നത് പോലെ ക്രൂരതയുടെ നടുവിൽ മനുഷ്യത്വം തിളങ്ങിനിൽക്കുന്നു. കായംകുളത്ത് നവകേരളസദസ്സ് ബസിന് നേരെ കരിങ്കൊടി കാണിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മുളവടി കൊണ്ട്തല്ലിച്ചതച്ച രംഗം അതാണ് ഓർമിപ്പിക്കുന്നത്.കരിങ്കൊടി കാണിച്ച് രണ്ടുപേരെയും പോലീസ് വലിയ ബലപ്രയോഗം ഇല്ലാതെതന്നെ പിടിച്ചു റോഡിലെ കടയരികിലേക്ക് മാറ്റി . പാവങ്ങൾ തങ്ങളുടെ ദൗത്യം കഴിഞ്ഞു എന്ന ഭാവത്തിൽ പോലീസ് കസ്റ്റഡിയിൽ തുടരുന്നു. അപ്പോഴാണ് നീണ്ട മുളവടിയുമായി മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഓടിവന്ന് ഈ യുവാക്കളെ തല്ലിച്ചതച്ചത്. മുഖത്തും തലയിലുമൊക്കെ തല്ലുകൊണ്ട് സ്കൂൾ കുട്ടികളെപ്പോലെ അവർ നിലവിളിച്ചു . തങ്ങളുടെനടുവിൽ നിൽക്കുന്ന കുട്ടികളെ ഗൺമാൻമാർ മുളവടികൊണ്ട് തല്ലി ചതക്കുന്നതു കണ്ട് പോലീസുകാർ സ്തബ്ദരായി. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ അവർ ഒരു നിമിഷമെടുത്തു. പിന്നെ തല്ലിച്ചതയ്ക്കലിന് മുകസാക്ഷികളായി. ഗൺമാൻമാർ തല്ലിച്ചതച്ച് മതിയായി പിന്മാറി. തുടർന്ന് അടി കൊണ്ട് തലയും മുഖവും പൊട്ടിയ യുവാവിനെ കരുതലോടെന്നവണ്ണം ഒരു പോലീസുകാരൻ പിടിച്ചെഴുന്നേൽപ്പിച്ചു ചേർത്തു നിർത്തി. ആ പോലീസ്കോൺസ്റ്റബിളിന്റെ മുഖത്തെ ദയനീയതയും നിസ്സഹായതയും മുഖവും തലയും പൊട്ടിയ യുവാവിനോടുള്ള സഹതാപവും അനിർവചനീയമായിരുന്നു. സമീപകാലങ്ങളിൽ കണ്ട മനുഷ്യത്വ ഭാവത്തിന്റെ ആർജ്ജവം തുളുമ്പിയ ഭാവമായിരുന്നു ആ പോലീസുകാരുടേത്.

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...