Sunday, July 26, 2026

ചൂരൽമല ഉരുൾപൊട്ടലല്ല ; ഇത് കേരള ദുരന്തം

നമ്മളെ , ഭരിച്ചുകൊണ്ടിരിക്കുന്ന ഭരണാധികാരികളുടെ അജ്ഞതയും അതിൻറെ ഫലമായി ഉണ്ടായ അറിവില്ലായ്മയുടെയും ഫലമാണ് ഇന്ന് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ഒരു മുഖ്യ കാരണം. ആ സമീപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വയനാട് ദുരന്തത്തെ കേരള ദുരന്തത്തിന്റെ മുഖമായി കാണുന്നതിനു പകരം വെറും ചൂരൽമല ഉരുൾപൊട്ടലായി മാത്രം കാണണമെന്ന് റവന്യൂ മന്ത്രി കെ രാജന്റെ നിർദ്ദേശം

 

  • Madhav Gadgil നമ്മളെ ഭരിച്ച , ഭരിച്ചുകൊണ്ടിരിക്കുന്നവരുടെ, അജ്ഞതയും അതുമൂലമുണ്ടായ അറിവില്ലായ്മയുടെയും ഫലമാണ് കേരളം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ മുഖ്യകാരണം. അതു തിരിച്ചറിയുമ്പോഴാണ് വയനാട് ദുരന്തം കേരളദുരന്തത്തിൻ്റെ ഒടുവിലത്തെ മുഖമായി മാറുന്നത്. തൽക്കാല ലാഭം നോക്കി അതിനെ ചൂരൽമല ഉരുൾപൊട്ടലാക്കി ചുരുക്കിയാൽ അടുത്ത ദുരന്തമുണ്ടാകുമ്പോൾ ആ പ്രദേശത്തിൻ്റെ പേരിൽ ധൃതിപ്പെട്ടു വിളിക്കും. ഗാഡ്ഗിൽ റിപ്പോർട്ടിനെ നൈസായി തഴഞ്ഞ് താൽക്കാലിക നേട്ടമുണ്ടാക്കി വരും വർഷങ്ങളിലും ദുരന്തം ഉറപ്പിക്കാനുള്ള  വഴിമരുന്നാണ്  വയനാട് ദുരന്തത്തെ ചൂരൽമല ഉരുൾപൊട്ടൽ എന്ന് പരാമർശിക്കണമെന്ന റവന്യൂ മന്ത്രി രാജൻ്റെ നിർദ്ദേശം. കേരളമില്ലെങ്കിൽ ടൂറിസമില്ല എന്ന ലളിതമായ അറിവ് മന്ത്രിക്കുണ്ടാവണം. മന്ത്രി പറയുന്നതു പോലെ ഇത് പൊതുസമൂഹ നിർദ്ദേശമല്ല, വയനാട്ടിലെ റിസോർട്ട് മാനേജർമാരുടെ നിർദ്ദേശമാണ്. കിട്ടാപ്പൊന്നു പോലെ ആയിരുന്ന ആലുവാപ്പുഴത്തീരം ഇപ്പോൾ വെറുതെ കൊടുക്കാമെന്നു പറഞ്ഞാൽപ്പോലും ആരും തിരിഞ്ഞു നോക്കാത്തത് ഓർമ്മയിലുണ്ടാകണം.

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...