മാർച്ച് 20 2026 ഇൽ ഇറങ്ങിയ ബി ടി എസിന്റെ പത്താമത്തെ ആൽബമായ “Arirang ” ലോകയാത്രയുടെ ഭാഗമായി അർജന്റീനയിൽ എത്തിയതാണ് അവർ. ലാ പ്ലാറ്റയിൽ (La Plata, near Buenos Aires) അവരുടെ പരിപാടിയിൽ ലയണൽ മെസ്സിയുടെ ഐക്കണിക് ‘നമ്പർ 10’ ജേഴ്സി അണിഞ്ഞ് ടേഹ്യുങ്ങും (Taehyung) മറ്റ് അംഗങ്ങളും പ്രത്യക്ഷപ്പെട്ടത് ആ രാത്രിയിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി മാറി. മെസ്സിയുടെ ഗോൾ സ്റ്റൈൽ അനുകരിച്ചുകൊണ്ട് അവർ ചൂണ്ടുവിരലുകൾ ആകാശത്തേക്ക് ചൂണ്ടിക്കാട്ടി. അർജന്റീനയിലെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഫുട്ബോൾ, സംഗീതം എന്നീ രണ്ട് ലോകങ്ങളെ ഒന്നിപ്പിച്ചുകൊണ്ട്, ഈ പ്രവർത്തി അവിടെയുണ്ടായിരുന്ന കാണികളുടെ ഹൃദയം കീഴടക്കി
കൂട്ടത്തിൽ “വി” സ്പാനിഷ് സംസാരിച്ചതും ആരാധകര്‍ക്കു ഏറെ ആവേശം പകർന്നു. “¡Aguante, ARMY!” (ആർമി, കരുത്തോടെ നിൽക്കൂ!) പോലുള്ള അർജന്റീനൻ ശൈലികൾ ഉപയോഗിക്കുകയും, ആരാധകരെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് അവരുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിച്ചു അർജന്റീനക്കാരെ കയ്യിലെടുത്ത് കിം തായ്യൂങ്ങിന്റെ രൂപഭംഗി കണ്ട് ആരാധകർ ചോദിക്കുന്നു, “ഇദ്ദേഹത്തെ ഞങ്ങളുടെ കൂടെ നിർത്തിക്കോട്ടെ?

