Saturday, June 27, 2026

സ്വരാജിന്റെ സ്ഥാനാർത്ഥിത്വം പിണറായിസത്തിൻ്റെ പ്രയോഗം തന്നെ

അങ്ങനെ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിന്റെ വെല്ലുവിളി സിപിഎം ഏറ്റെടുത്തിരിക്കുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാട്ടുകാരനായ എം സ്വരാജ് തന്നെ ആര്യാടൻ ഷൗക്കത്തിനോട് ഏറ്റുമുട്ടുന്നു

അങ്ങനെ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിന്റെ വെല്ലുവിളി സിപിഎം ഏറ്റെടുത്തിരിക്കുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാട്ടുകാരനായ എം സ്വരാജ് തന്നെ ആര്യാടൻ ഷൗക്കത്തിനോട് ഏറ്റുമുട്ടുന്നു. കോൺഗ്രസിനെക്കാൾ ഈ തെരഞ്ഞെടുപ്പ് വിജയിക്കുക എന്നുള്ളത് ഇടതുപക്ഷ മുന്നണിയുടെ മുന്നിലുള്ള വെല്ലുവിളിയാണ്. കാരണം പിണറായിസത്തെ തോൽപ്പിക്കുക എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്.ആ മുദ്രാവാക്യം ആകട്ടെ പി വി അൻബറിലൂടെ ഉയർന്നത്.
           ഇടതുപക്ഷ മുന്നണിയെക്കാൾ ഈ തെരഞ്ഞെടുപ്പ് വിജയിപ്പിക്കേണ്ടതിൻ്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയൻറെ കൂടിയാണ് . കാരണം അദ്ദേഹത്തിന് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണിത്. അതിൻറെ പേരിലാണ് പിവി അൻവർ നിയമസഭ അംഗത്വം രാജിവെച്ചതും.
          സ്വരാജ് മത്സരിപ്പിക്കാൻ തീരുമാനിച്ചതു തന്നെ പിണറായി വിജയൻ ആകും. കാരണം സിപിഎമ്മിന്റെ തീരുമാനങ്ങൾ ഇപ്പോൾ പിണറായി വിജയൻ്റേതു മാത്രം. അതിന്നർത്ഥം പിണറായിസം തന്നെയാണ് സ്വരാജിന്റെ സ്ഥാനാർത്ഥിത്വം എന്നുള്ള പ്രഖ്യാപനം കൂടിയാണിത്. പിണറായി വിജയൻ ഈ വെല്ലുവിളി ഏറ്റെടുക്കുമ്പോൾ അത് വിജയിപ്പിക്കാൻ പ്രയോഗിക്കാവുന്ന അടവുകൾ എല്ലാം സ്വീകരിച്ചിരിക്കും എന്നുള്ളത് ഉറപ്പാണ്. അത് ഏതൊക്കെയായിരിക്കും എന്നുള്ളത് ഏതാനും ദിവസങ്ങൾക്കുള്ളിൽ വായിച്ചെടുക്കാവുന്നതാണ്.

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...