Sunday, July 26, 2026

സിപിഐയുടെ ഭാരതാംബ വിവാദം എം.സ്വരാജിനെ ലക്ഷ്യമിട്ട്

നിലമ്പൂരിൽ ബിജെപിയുടെയും ഹൈന്ദവ സംഘടനകളുടെയും സഹായം സ്വരാജിന് സിപിഎം പിൻവാതിലിലൂടെ ഉറപ്പാക്കിയിട്ടുണ്ട് എന്നുള്ള വാർത്തകളാണ് സിപിഐയെ ഭാരതാംബ വിവാദം ഉയർത്തി കത്തിച്ച് നിർത്താൻ പ്രേരിപ്പിച്ചതെന്നു പറയുന്നു.

സിപിഐ ഭാരതാംബ വിവാദം ഉയർത്തി കത്തിച്ച് നിർത്താൻ ശ്രമിക്കുന്നത് നിലമ്പൂരിൽ എം സ്വരാജിന്റെ തോൽവി ഉറപ്പാക്കാനുള്ള പരോക്ഷ നടപടിയാണെന്ന ആക്ഷേപം ഉയരുന്നു. നിലമ്പൂരിൽ ബിജെപിയുടെയും ഹൈന്ദവ സംഘടനകളുടെയും സഹായം സ്വരാജിന് സിപിഎം പിൻവാതിലിലൂടെ ഉറപ്പാക്കിയിട്ടുണ്ട് എന്നുള്ള വാർത്തകളാണ് സിപിഐയെ ഈ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നും പറയുന്നു.
       സിപിഐക്ക് ഒട്ടും സ്വീകാര്യനല്ലാത്ത സിപിഎം നേതാവ് കൂടിയാണ് എം സ്വരാജ്.സിപിഐ , ഭാരതാംബ വിഭാഗം പരമാവധി ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രിയോ ഇടതുപക്ഷ മുന്നണിയോ ഇതുവരെ അത് ഏറ്റെടുത്തിട്ടില്ല. ഗവർണറുമായി സംഘട്ടനത്തിന് തങ്ങളില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും എടുത്തിട്ടുള്ളത്. ഈ പിൻവാതിൽ കൂട്ടുകെട്ടിനെതിരെ പരസ്യമായി രംഗത്ത് വരാൻ സിപിഐക്ക് കഴിയുന്നില്ല. ഇത്തരത്തിൽ ഒരു ധാരണ നിലമ്പൂരിൽ ഉണ്ടെന്നുള്ളത് പരോക്ഷമായി പോലും ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയാണ് സിപിഐയുടേത്. ഈ സാഹചര്യത്തിലാണ് സ്വരാജിനെയും സിപിഎമ്മിനെയും ബുദ്ധിമുട്ടിലാക്കുന്ന വിധം സിപിഐ പരോക്ഷ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
          സിപിഐ ഭരതാംബ വിവാദവുമായി മുന്നോട്ടു പോകുമ്പോൾ എന്തുകൊണ്ട് സിപിഎമ്മും ഗവൺമെൻറും അതേറ്റെടുക്കുന്നില്ല എന്നുള്ള ചോദ്യം സ്വാഭാവികമായി ഉയരും . ഇത് പ്രതിപക്ഷത്തിന്റെ കയ്യിൽ ആയുധമാകും . അതിലൂടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധവും പുറത്തുവരികയും ന്യൂനപക്ഷ വോട്ടുകൾ പ്രതിപക്ഷത്തിന് അനുകൂലമായി മാറുകയും ചെയ്യും എന്നുള്ള കണക്കുകൂട്ടലുകളും സിപിഐയുടെ ഈ നിലപാടിന് പിന്നിലുണ്ട് .
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...