Monday, July 27, 2026

വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗവും ചേർത്തല ആദരവും മുൻകൂട്ടി ആസൂത്രണം ചെയ്തത്

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തലയിൽ ആദരിച്ച പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ പിണറായി വിജയൻ ആണെന്ന് കരുതേണ്ടിയിരിക്കുന്നു

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തലയിൽ ആദരിച്ച പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ പിണറായി വിജയൻ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. സാധാരണ ഒരു സംഘടനയിൽ നിശ്ചിത  കാലയളവ് പൂർത്തിയാക്കുന്നതിന്റെ  ആഘോഷങ്ങൾ 25 വർഷവും 50 വർഷവും ഒക്കെ തികയുമ്പോഴാണ് . വെള്ളാപ്പള്ളി നടേശന്‍റെ ആദരം 30 വർഷം തികയുന്നതിന്‍റെ പേരിൽ. എന്നാൽ ഇവിടെ പ്രകടമാകുന്നത് മലപ്പുറം പ്രസംഗവും ചേർത്തല ആദരവും വ്യക്തമായ ആസൂത്രണത്തിലൂടെ സംഘടിപ്പിച്ചതാണ് എന്നാണ് 
        പിണറായി വിജയന് അഥവാ സിപിഎമ്മിന് കേരളത്തിലെ ഹിന്ദുക്കളോട് പറയാനുള്ളത് വെള്ളാപ്പള്ളി നടേശനിലൂടെ പറയിച്ചു. അത് ഏതാനും ദിവസം കേരളത്തിൽ വൻ ചർച്ചയാകുന്നു. വെള്ളാപ്പള്ളി നടേശനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാൻ പറ്റില്ല എന്ന് പോലീസ് പ്രഖ്യാപിക്കുന്നു. തുടർന്ന് വെള്ളാപ്പള്ളിയെ ആദരിക്കാനുള്ള യോഗത്തിൽ മറ്റു മന്ത്രിമാരുമായി എത്തി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശന്റെ പ്രസംഗത്തെ പൂർണമായി ന്യായീകരിക്കുന്നു.
        സിപിഎം, വരുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കേരളത്തിലെ ഹിന്ദുക്കളോട് പറയാനുള്ളത് പിണറായി വിജയൻ വ്യക്തമായി പറഞ്ഞിരിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സർക്കാർ നിയന്ത്രണം മുസ്ലിംലീഗിന്റെ കൈയിൽ ആയിരിക്കും എന്ന് ഉച്ചത്തിലുള്ള സന്ദേശം . അതിനാൽ ഹിന്ദുക്കൾ ആ ദുരന്തം ഒഴിവാക്കുന്നതിനായി എൽഡിഎഫിന് വീണ്ടും അധികാരത്തിൽ ഏറ്റുക. ഈ സന്ദേശത്തിന്റെ അവ്യക്തതയില്ലാത്ത പ്രഖ്യാപനമാണ് ഏകദേശം ഒരാഴ്ചകൊണ്ട് കേരളത്തിൽ പിണറായി വിജയനും വെള്ളാപ്പള്ളി യും കൂടി നടത്തിയിരിക്കുന്നത്.
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...