Sunday, July 26, 2026

ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദ് ചെയ്ത ട്രംപ് ഇപ്പോൾ അവർക്ക് സ്വാഗതമരുളുന്നു

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ചൈനാ പ്രസിഡൻറ് ഷീജിൻപിങ്ങും തമ്മിൽ നടന്ന ടെലഫോൺ സംഭാഷണത്തെ തുടർന്നു ഞായറാഴ്ച  ലണ്ടനിൽ ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗ സംഘം ചർച്ച നടത്തി. ട്രംപ് ഇപ്പോൾ ചൈനയുമായി ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ചൈനാ പ്രസിഡൻറ് ഷീജിൻപിങ്ങും തമ്മിൽ നടന്ന ടെലഫോൺ സംഭാഷണത്തെ തുടർന്നു ഞായറാഴ്ച  ലണ്ടനിൽ ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗ സംഘം ചർച്ച നടത്തി.
         ട്രംപ് ഇപ്പോൾ ചൈനയുമായി ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിക്കൊണ്ട് അമേരിക്കൻ സർക്കാർ ഉത്തരവിട്ടത്. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന കാരണം ഉന്നയിച്ചാണ് ആ നടപടിയിലേക്ക് നീങ്ങിയത്. എന്നാൽ ഷീജിൻ പിങ്ങുമായിട്ടുള്ള ചർച്ചയ്ക്കുശേഷം ട്രംപ് പറഞ്ഞിരിക്കുന്നത് ചൈനീസ് വിദ്യാർത്ഥികളെ അമേരിക്ക സ്വാഗതം ചെയ്യുന്നു എന്നാണ്. അവർക്കിവിടെ പഠിക്കാം. അവർ ഞങ്ങളുടെ അതിഥികളാണ് എന്നുവരെ ട്രംപ് പറഞ്ഞിരിക്കുകയാണ്.
            ഇതിനിടെ ഷീജിൻപിങ്ങിന്റെ മകൾ ഷി മിംഗ്സു അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠനം തുടരുന്നതായി വാർത്ത പുറത്തുവരുന്നിരുന്നു. അമേരിക്കൻ ഭരണകൂടം അത് നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോൾ അക്കാര്യത്തിൽ അമേരിക്ക മൗനം പാലിക്കുകയും ചെയ്യുന്നു. 2014 വരെ ഷിമിംഗ്സൂ ഹാർവാഡ് വിദ്യാർത്ഥിയായിരുന്നു. മനശാസ്ത്രത്തിലാണ് ഷിമിംഗ്സൂ ബിരുദം എടുത്തത്. ഇപ്പോൾ ഗവേഷണ വിദ്യാർത്ഥിയായി ഹാർവാഡിൽ തുടരുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരുന്നത്. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം ഷീ മിംഗ്സു ഹാർവാഡിൽ തുടരുന്നു എന്നാണ് അറിയുന്നത്.

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...