Monday, July 27, 2026

ചൈനയ്ക്ക് കലശലായ ഏഷ്യൻ പ്രേമം

ഏഷ്യൻ രാജ്യങ്ങൾ ഒരു കുടുംബം പോലെ നിൽക്കണമെന്ന് ചൈനാ പ്രസിഡണ്ട് ഷി ജിൻ പിങ്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉൾപ്പെടെ  ഏഷ്യൻ രാജ്യങ്ങളുമായി കുടുംബത്തോടെ കഴിയാൻ ഷീജൻ പിങ്ങിന് തോന്നുന്നത്

ഏഷ്യൻ രാജ്യങ്ങൾ ഒരു കുടുംബം പോലെ നിൽക്കണമെന്ന് ചൈനാ പ്രസിഡണ്ട് ഷി ജിൻ പിങ്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഷി സന്ദർശനം പൂർത്തിയാക്കി. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉൾപ്പെടെ  ഏഷ്യൻ രാജ്യങ്ങളുമായി കുടുംബത്തോടെ കഴിയാൻ ഷീജൻ പിങ്ങിന് തോന്നുന്നത്
        സൗത്ത് ചൈനാ കടലിലെ കടന്നാക്രമണങ്ങളും ഇന്ത്യാ- ചൈന അതിർത്തിയിലെ സംഘർഷവും അതുപോലെ  ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് സകലവിധ സഹായങ്ങളും ലഭ്യമാക്കിയപ്പോഴും ഒന്നും തോന്നാത്ത ഏഷ്യൻ പ്രേമമാണ് ഇപ്പോൾ ഷിജിൻ പിങ്ങിന് ഇന്ത്യയോട്
      ഇതിൻറെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള വിസ അനുവദിക്കലും അതേപോലെ ചൈനീസ് വിപണി തുറന്നു കൊടുക്കലും ഒക്കെ ചൈന ആരംഭിച്ചിരിക്കുന്നു. അമേരിക്ക 245% വ്യാപാര നികുതി ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കമ്പോളത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്ന യാഥാർത്ഥ്യം ചൈന മനസ്സിലാക്കുന്നുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ അനുകൂലമായി ഒരു പ്രതികരണം നടത്തിയിട്ടില്ല. കാരണം നിലവിൽ ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാണ്.
       ഇന്ത്യ ,അമേരിക്കയുമായി വ്യാപാര ചർച്ചകൾ തകൃതിയായി നടത്തുന്നുണ്ട്. ട്രംപ് ഭരണകൂടവുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. മാത്രമല്ല ഏഷ്യൻ രാജ്യങ്ങളിൽ വച്ച് 26 ശതമാനം മാത്രമേ അമേരിക്ക ഇന്ത്യക്ക് ചുമത്തിയിട്ടുള്ളൂ. ഈ അനുകൂല ഘടകങ്ങളാണ് ചൈനയുടെ ഏഷ്യൻ പ്രേമത്തിൽ കുടുങ്ങാതെ മുന്നോട്ടുപോകാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...