Saturday, June 27, 2026

ഇസ്രായേൽ വിറയ്ക്കുന്നു; ജനത നെതന്യാഹുവിന് എതിരെ തിരിയാൻ സാധ്യത

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രായേൽ വിറ കൊള്ളുന്നു. തങ്ങളുടെ സംരക്ഷണ വലയമായ അയൺ ഡോമിന്‍റെയും അത്യന്താധുനിക അമേരിക്കൻ ആയുധ ബലത്തിന്റെയും പേരിൽ ഹുങ്കോടെണ് ഇസ്രായേൽ ഇറാനു നേരെ ആക്രമണം നടത്തിയത്

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രായേൽ വിറ കൊള്ളുന്നു. തങ്ങളുടെ സംരക്ഷണ വലയമായ അയൺ ഡോമിന്‍റെയും അത്യന്താധുനിക അമേരിക്കൻ ആയുധ ബലത്തിന്റെയും പേരിൽ ഹുങ്കോടെണ് ഇസ്രായേൽ ഇറാനു നേരെ ആക്രമണം നടത്തിയത്. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ 120 കേന്ദ്രങ്ങളിൽ ഇസ്രായേൽ നാശം വിതച്ചു. ഇറാന്‍റെ ആണവകേന്ദ്രങ്ങൾ തകർത്തു.
 ഈ ആക്രമണത്തിലൂടെ ഇറാൻ ദുർബലമാകും എന്നാണ് ഇസ്രായേൽ കരുതിയത്. എന്നാൽ സംഗതികൾ തകിടം മറിഞ്ഞു.

      ഇറാന്‍റെ മിസൈയിലുകളെ പലതിനെയും പ്രതിരോധിക്കാൻ ഇസ്രയേലിന്‍റെ അയൺ ഡോമിന് കഴിഞ്ഞില്ല. ജെറുസലേം, ടെൽ അവീവ്, ഹൈഫ തുടങ്ങിയ നഗരങ്ങൾ വൻ നാശനഷ്ടങ്ങളെ ഏറ്റുവാങ്ങേണ്ടി വന്നു. ഇസ്രയേലികൾ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും അവരുടെ വീടുകൾ നശിക്കുകയും ഒക്കെ ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി യുദ്ധത്തിൽ മടുത്തിരുന്ന ഇസ്രയേലി ജനത കാര്യമായ ആക്രമണ ഭീഷണി നേരിട്ടിരുന്നില്ല. ഇസ്രായേലിന്റെ പ്രതിരോധശേഷിയിലും ജനതയ്ക്കും ഒരു പരിധിവരെ വിശ്വാസമുണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം ഇറാന്റെ ആക്രമണം തകർത്തു തരിപ്പണമാക്കി കഴിഞ്ഞു. 
        നെതന്യാഹുവിന്റെ യുദ്ധവെറിയിൽ ജനത പലകുറി തെറിവിലിറങ്ങിയതാണ്. അതുപോലെ നെതന്യാഹുവിൻ്റെ  കൊടിയ അഴിമതിയെ കുറിച്ചും ഇസ്രയേലി ജനത ബോധവാന്മാരാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഇറാനും ആയിട്ടുള്ള യുദ്ധം ആരംഭിച്ചിരിക്കുന്നത്. അമേരിക്കയുടെ സർവ്വവിധ പിന്തുണയും അറിവോടും കൂടിയാണ് യുദ്ധമെങ്കിലും അതിൻറെ പീഡനം ഏറ്റുവാങ്ങുന്നത് ഇസ്രായേലി ജനതയാണ് . ഏതു നിമിഷവും യുദ്ധം അവസാനിപ്പിക്കണം എന്ന മുറവിളിയുമായി ഇസ്രയേലി ജനത തെരുവിലിറങ്ങാനുള്ള സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...