Tuesday, April 21, 2026

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് മുമ്പിൽ കീഴടങ്ങുന്നു

വ്യാപാര യുദ്ധം തുടങ്ങി വച്ച്  അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഉൾപ്പെടെ തകിടം മറിച്ചതിനു ശേഷം ഇപ്പോൾ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചൈനയുടെ പ്രസിഡൻറ് ഷീജിൻ പിങ്ങിനെ കീഴടങ്ങലിന്റെ സ്വരത്തിൽ വിളിച്ച് പരിഹാരത്തിനു ഒരുങ്ങുന്നു.

വ്യാപാര യുദ്ധം തുടങ്ങി വച്ച്  അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഉൾപ്പെടെ തകിടം മറിച്ചതിനു ശേഷം ഇപ്പോൾ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചൈനയുടെ പ്രസിഡൻറ് ഷീജിൻ പിങ്ങിനെ കീഴടങ്ങലിന്റെ സ്വരത്തിൽ വിളിച്ച് പരിഹാരത്തിനു ഒരുങ്ങുന്നു. 90 മിനിട്ട് നേരത്തെ താനുമായുള്ള ഷീജിൻ പിങ്ങിന്റെ ഫോൺ സംഭാഷണം “വളരെ നല്ലത്”എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
             എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഷീജിൻ പിങ്ങ് ട്രംപിനെ ചൈന സന്ദർശിക്കാൻ ക്ഷണിച്ചു. ട്രംപ് അത് സ്വീകരിച്ചതായും അറിയിച്ചു. അതേസമയം ചൈന തങ്ങളുടെ നിലപാട് കർക്കശമായ രീതിയിൽ ഉറപ്പിക്കുന്ന സ്വരമാണ് പുറത്തേക്ക് വിട്ടത്. തായ്‌വാനിൽ വിഘടനവാദികളെ സഹായിക്കുന്ന അമേരിക്കയുടെ നിലപാട് നിർത്തണമെന്നും ചൈന പ്രസിഡൻറ് ഷീജിൻപിങ്ങ് ട്രംപിനോട് ആവശ്യപ്പെടുകയും ചെയ്തു.
      അമേരിക്കൻ സമ്പദ് വ്യവസ്ഥ തകർന്നതിന് പിന്നാലെ  ഇലക്ട്രിക് വാഹനങ്ങൾക്കും അതുപോലെ ചിപ്പ് നിർമ്മാണത്തിനും ആവശ്യമായ ഹാർഡ് മാഗ്നെറ്റിൻ്റെ അഭാവത്തെ തുടർന്ന് അമേരിക്കയിലെ നിർമ്മാണ കമ്പനികൾ ഉൽപാദനം നിർത്തേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നു. ഹാർഡ് മാഗ്നെറ്റിന്റെ ലോക കമ്പോളത്തിലെ 90 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ് . 70 ശതമാനവും ഉൽപ്പാദിപ്പിക്കപ്പെടുന്നതും ചൈനയിൽ . വ്യാപാര യുദ്ധത്തെ തുടർന്ന് ഈ മാഗ്നെറ്റിന്റെ അഭാവം മൂലം ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങൾ ഈ പ്രതിസന്ധി നേരിടുകയാണ്. ട്രംപിനെ ചൈനയുടെ മുമ്പിൽ കീഴടങ്ങൽ ഭാവത്തിൽ എത്തിച്ചതിന്റെ കാരണവും ഇതുതന്നെയാണ് . 
      ഹാർഡ് മാഗ്നെറ്റ് ലഭ്യമാകാതെ വന്നാൽ ജൂലൈ പകുതിയോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമ്മാണം നിർത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നു. ഇത് പരിഹരിക്കുന്നതിനായി ഇന്ത്യയുടെ  ഉന്നത ഔദ്യോഗിക സംഘം ഇപ്പോൾ ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ചർച്ചകൾ നടത്തിവരികയാണ്.
 

Latest News

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...