Saturday, June 13, 2026

ഷൈൻ ടോം ചാക്കോയുടെ അച്ഛൻ മരിച്ച കാറപകടം സൂചിപ്പിക്കുന്നത്

 രാത്രിയാത്ര ചെയ്യുന്നവരിൽ മിക്കവരും നിസ്സാരമായി കാണുന്ന ഘടകമാണ് ഉറക്കമൊഴിഞ്ഞ് വാഹനമോടിക്കുമ്പോൾ രാവിലെ നാലുമണിക്കും ആറുമണിക്കുമിടയിലുള്ള നേരം. പാതി ഉണർവിൽ ആ ഉറക്കത്തെ തിരിച്ചറിയാതെ ഡ്രൈവർമാർ യാത്ര താരും. ഒട്ടേറെ അപകടങ്ങൾ ഉണ്ടാകാറുണ്ട്.

സിനിമാനടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചാരിച്ച കാർ അപകടത്തിൽ പെട്ട് നടൻ്റെ അച്ഛൻ മരിച്ച സംഭവം ഒരു പൊതുവിഷയത്തെ ഓർമിപ്പിക്കുന്നു. രാത്രി പത്തു മണിക്ക് എറണാകുളത്തു നിന്നു കാറിൽ തിരിച്ച സംഘമാണ് പുലർച്ചെ തമിഴ്നാട്ടിൽ ധർമ്മപുരിക്ക് സമീപത്ത് അപകടത്തിൽ പെട്ടത്. ഷൈൻ ടോമിൻ്റെ ഇരു കൈകൾക്കും ഒടിവും സംഭവിച്ചിട്ടുണ്ട്.
     അച്ഛൻ, അമ്മ, അനുജൻ എന്നിവരുമൊത്ത് ഷൈൻ ബാംഗ്ലൂർക്ക് പോകുന്ന വഴിക്കാണ് അപകാമുണ്ടായത്. തൊടുപുഴയിലെ ലഹരിമുക്ത ചികിത്സയുടെ അടുത്ത ഘട്ടം ചികിത്സയ്ക്ക് പോകുന്ന വഴിയായിരുന്നു.
       രാത്രിയാത്ര ചെയ്യുന്നവരിൽ മിക്കവരും നിസ്സാരമായി കാണുന്ന ഘടകമാണ് ഉറക്കമൊഴിഞ്ഞ് വാഹനമോടിക്കുമ്പോൾ രാവിലെ നാലുമണിക്കും ആറുമണിക്കുമിടയിലുള്ള നേരം. അങ്ങനെ ഓടിക്കുന്നവരിൽ ചിലരെങ്കിലും പാതിയുറക്കത്തിലായിരിക്കും. എന്നാൽ പാതി ഉണർവിൽ ആ ഉറക്കത്തെ തിരിച്ചറിയാതെ ഡ്രൈവർമാർ യാത്ര താരും. ഒട്ടേറെ അപകടങ്ങൾ ഈ രീതിയിൽ ഉണ്ടാകാറുണ്ട്. സേലത്തിനടുത്തു വച്ചു തന്നെ ഇവ്വിധം അപകടത്തിൽ പെട്ട് മരിച്ച കേരളത്തിൽ നിന്നു പോയവരുടെ ഉദാഹരണങ്ങൾ ധാരാളമുണ്ട്.
          കോയമ്പത്തൂർ -ബംഗ്ലരു പാതയൊക്കെ എത്ര വേഗത്തിൽ വേണമെങ്കിലും പോകാൻ പാകത്തിൽ ഒരുങ്ങിക്കിടക്കുന്ന റോഡുകളാണ്. മുന്തിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് വേഗത കുട്ടി ഓടിക്കാൻ പ്രചോദവും ഉണ്ടാകും. ഇതൊക്കെയാണ് പുലർച്ചെയുണ്ടാകുന്ന പല അപകടങ്ങളും ദുരന്തങ്ങളായി മാറുന്നത്.

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...