Thursday, June 11, 2026

മസ്കിനെ നാടുകടത്തുമെന്ന് ട്രംപ്

അമേരിക്കയിൽ കുപ്രസിദ്ധിയാർജ്ജിച്ച ജെഫ്രി എപ്സ്റ്റീന്റെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഫയലിൽ ട്രംപിന്റെ പേരുണ്ടെന്ന് മസ്ക് വെളിപ്പെടുത്തിയതിന് പിന്നാലെ മസ്കിനെ നാടുകടത്തുമെന്ന് ഭീഷണിയുമായി ട്രംപ്

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്കും തമ്മിലുള്ള ഏറ്റുമുട്ടൽ തീവ്രമായതോടെ മസ്കിനെതിരെ നാടുകടത്തൽ ഭീഷണിയുമായി ട്രംപ്. അമേരിക്കയിൽ കുപ്രസിദ്ധിയാർജ്ജിച്ച ജെഫ്രി എപ്സ്റ്റീന്റെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഫയലിൽ ട്രംപിന്റെ പേരുണ്ടെന്ന് മസ്ക് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നാടുകടത്തൽ ഭീഷണി വന്നിരിക്കുന്നത്.
        ഒട്ടേറെ കുട്ടികളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെയുള്ള ലൈംഗിക കുറ്റാരോപണങ്ങൾ നേരിട്ട വ്യക്തിയാണ് ജെഫ്രി എപ്സ്റ്റീൻ. അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് 80 കളിലും 90 കളിലും ട്രംപ്.  2019 ൽ എപ്സ്റ്റീൻ, ജയിലിലെ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. എപ്സ്റ്റീൻ്റെ മരണത്തെക്കുറിച്ച് ഒട്ടേറെ ദുരൂഹതകൾ ഇപ്പോഴും നീങ്ങാതെ അവശേഷിക്കുന്നുണ്ട്.
         ഇലോൺ മസ്കിനെ നശിപ്പിക്കും എന്ന നിലപാട് എടുത്തിരിക്കുകയാണ് ട്രംപ്. ഇലക്ട്രിക് കാറുകൾക്കുള്ള 38 ബില്യൺ ഡോളർ സബ്സിഡി എടുത്തു മാറ്റിയതാണ് മസ്കിനെ പ്രകോപിപ്പിച്ചതെന്നാണ് ട്രംപിന്റെ ഭാഷ്യം. ട്രംപിന്റെ സ്പേസ് എക്സുമായും അമേരിക്കൻ സർക്കാരിന് ധാരാളം കരാറുകൾ ഉണ്ട്. അതെല്ലാം റദ്ദ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. ഇപ്പോൾ തന്നെ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഓഹരി വിപണി ഇടിഞ്ഞ് 150 ബില്യൺ ഡോളറാണ് നഷ്ടമായിട്ടുള്ളത്

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...