Wednesday, April 15, 2026

പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ അഴിമതിയും പിണറായി അറിഞ്ഞിരുന്നോ?

കേരളത്തിൽ അഴിമതി ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അവകാശപ്പെട്ടു.

കേരളത്തിൽ അഴിമതി ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അവകാശപ്പെട്ടു. അഴിമതി ഇല്ലാതാകുന്നത് സ്വാഭാവികമായി സംഭവിക്കുന്നതല്ല. മുന്നണിയുടെ സമീപനവും നേതൃത്വത്തിന്റെ നിലപാടും മൂലമാണ് അഴിമതി ഇല്ലാതാകുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.
      അതുപോലെതന്നെ എല്ലാ കാര്യങ്ങളും സുതാര്യമായി നടക്കുന്നു എന്നതുകൊണ്ട് കൂടിയാണ് അഴിമതി ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ അദ്ദേഹം ഒരു വലിയ ചോദ്യത്തെയും കൂടി ക്ഷണിച്ചു വരുത്തുകയാണ്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രിൻസിപ്പൽ  സെക്രട്ടറി എം ശിവശങ്കർ സ്വർണ്ണക്കള്ളത്ത് കേസിൽ പെട്ടതും ജയിലിൽ പോകേണ്ടിവന്നതും എന്തുകൊണ്ട് സംഭവിച്ചു?  മുഖ്യമന്ത്രിയുടെ നിലവിലെ പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ.കെഎം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ സിബിഐ അന്വേഷണം നേരിടുന്നു. 
    ‘         കേരളത്തിൽ അഴിമതി ഇല്ലാതാകുന്നതിന്റെ കാരണം നേതൃത്വത്തിന്റെ നിലപാടും ശ്രദ്ധയുമാണെങ്കിൽ മുഖ്യമന്ത്രിയുടെ രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാരും ഈ അവസ്ഥയിൽ പെട്ടത് എങ്ങനെ എന്ന് ഉള്ളതും വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യതയുണ്ട്

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...