Tuesday, April 21, 2026

‘നരവനെ’ പുസ്തകം രാഹുൽഗാന്ധിക്ക് തിരിച്ചടി

മുൻകരസന മേധാവി നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ഉയർത്തിയുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാ സ്തംഭിപ്പിക്കൽ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നു. പ്രതിരോധ വകുപ്പിന്റെ അനുമതി, പ്രസിദ്ധീകരണത്തിന് ലഭിക്കാതിരുന്നതിനാൽ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രസാദകരായ പെൻഗ്വിൻ അറിയിച്ചു. ആ അറിയിപ്പ് നരവനെയും ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഉള്ളടക്കം ചർച്ച ചെയ്യണം എന്ന് ഉന്നയിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഇത്രയും ദിവസം പാർലമെൻറ് നടപടികൾ തടസ്സപ്പെടുത്തുന്നതിന് സമാനമായ സമരമുറകൾ തുടർന്നുവന്നത്.
ചൈന, ഗാൽവാനിൽ നമ്മുടെ അതിർത്തി പ്രദേശത്തേക്ക് കടന്നു കയറിയിട്ടുണ്ടെങ്കിലും ആ സമയത്ത് എന്ത് നടപടി സ്വീകരിക്കണം എന്നുള്ളത് രാജ്യം ഭരിക്കുന്ന സർക്കാരിൻറെ രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനം കരസേനാ മേധാവിയുടെ വ്യക്തതകൾക്കോ യുക്തികൾക്കോ നിരക്കുന്നതായിരിക്കണമെന്നില്ല. യുപിഎ ഗവൺമെന്റിന്റെ കാലത്ത് മുംബൈയിൽ നടന്ന ഭീകരാക്രമണം. അതിൽ പ്രതിഷേധിച്ച് ഇന്ത്യ പാകിസ്താനെ തിരിച്ചടിക്കാൻ തയ്യാറായില്ല. എന്നാൽ പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ, ഓപ്പറേഷൻ സിന്ധൂറിലൂടെ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ എണ്ണിയെണ്ണി തകർത്തു. ഇതെല്ലാം രാഷ്ട്രീയ തീരുമാനമാണ്.
രാജ്യത്തിൻറെ താല്പര്യം മുൻനിർത്തിയുള്ള വിദേശ നയത്തിന്റെയും അനുബന്ധ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് അയൽ രാജ്യവുമായുള്ള ബന്ധത്തിലെ ബലതന്ത്രങ്ങൾ നിശ്ചയിക്കപ്പെടുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. അതിനെ ഒരു പട്ടാള കാഴ്ചപ്പാടിലൂടെ വിലയിരുത്തിയാൽ വളരെ പരിമിതമായി പോകും. മാത്രവുമല്ല ഒരു പട്ടാളമേധാവി പിന്നീട് ഇത്തരം കാര്യങ്ങൾ രാജ്യതാത്പര്യത്തെ മുൻനിർത്തി വെളിപ്പെടുത്തുന്നത് ഉചിതവും അല്ല. അത് രാജ്യത്തിന് ദോഷകരമായി ബാധിക്കും. രാജ്യത്തിന് ദോഷകരമായി ബാധിക്കുന്ന ഒരു വെളിപ്പെടുത്തൽ അടങ്ങിയ

പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകം ഉയർത്തി, രാഹുൽ ഗാന്ധി നടത്തിയ പാർലമെൻറ് സ്തംഭിപ്പിക്കലിനെ ന്യായീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതിലൂടെ രാഹുൽഗാന്ധിയുടെ നിലപാടുകൾ രാജ്യവിരുദ്ധമെന്ന് സ്ഥാപിച്ചെടുക്കാൻ ബിജെപിക്ക് അനായാസം കഴിയുകയും ചെയ്യും

 

Latest News

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...