ദുറോവിൻ്റെ അറസ്റ്റ് ഗുണകരമായ മാറ്റമുണ്ടാക്കും
ടെലിഗ്രാം ആപ്പ് ഉടമ പാവൽ ദുറോവിൻ്റെ അറസ്റ്റ് സാമൂഹ്യ മാധ്യമ വിപ്ലവം നടക്കുന്ന ഈ സമയത്ത് ലോകത്തിന് നൽകുന്ന സന്ദേശം സ്ഥിതിഗതികളെ മെച്ചപ്പെടുത്തുമെന്ന് കരുതേണ്ടിയിരിക്കുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ വിവരങ്ങൾ കൈമാറാമായിരുന്ന ടെലഗ്രാം ആപ്പ് വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാറുണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണ്.ഇത് ഭീകര പ്രവർത്തകർ ഉൾപ്പെടെ ഉള്ള ആൾക്കാർ ഉപയോഗിച്ചിട്ടുണ്ട്.എന്തുകൊണ്ട് ഇത് ഇങ്ങനെ ടെലഗ്രാഫിൽ സാധിക്കുന്നു എന്നുള്ളത് വിസ്മയമായി ഏറെനാൾ തുടരുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങൾക്ക് ആഗോളതലത്തിൽ നിയന്ത്രണ സംവിധാനം ഇല്ലെങ്കിലും വിവിധ രാജ്യങ്ങളിൽ ഇവയിൽ പ്രധാനപ്പെട്ട പലതും നേരിട്ട നിയമനടപടികളും തുടർന്നുണ്ടായ സ്വയം നിയന്ത്രണവും എല്ലാം ഒരു പരിധിവരെ സാമൂഹിക മാധ്യമങ്ങളെ സാമൂഹ്യവൽക്കരിക്കുന്നതിന് സഹായകമായിട്ടുണ്ട്.ടെലഗ്രാഫ് മാത്രമായിരുന്നു അതിന് അപവാദം. പ്രധാന സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം വന്നപ്പോഴാണ് ടെലഗ്രാഫിന്റെ സ്വീകാര്യതയും ഉപയോഗവും കാര്യക്ഷമമായി വർദ്ധിച്ചത്.ദുറോവിനെ അറസ്റ്റ് ചെയ്യാനുള്ള ഫ്രഞ്ച് സർക്കാർ തീരുമാനം വിധ്വംസകപ്രവർത്തനങ്ങൾക്ക് വേണ്ടി ഇത്തരം ആപ്പുകൾ ഉപയോഗിക്കപ്പെടുന്നത് ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ കഴിയുമെന്നുള്ളതിൽ സംശയമില്ല