Thursday, November 12, 2026

തകർന്നടിഞ്ഞ് ജാമിയ മസ്ജിദ് സുബാന്‍ അള്ളാ പള്ളി സമുച്ചയം

ജയ് ഷേ മുഹമ്മദിൻ്റെ ആസ്ഥാന കേന്ദ്രമാണ് ബുധനാഴ്ച രാവിലെ 1.44 ന്  ഇന്ത്യ തകർത്ത  ജാമിയ മസ്ജിദ് സുബാഹ് അള്ളാ പള്ളി.  ഓപ്പറേഷൻ സിന്ദൂറിൽ തകർക്കപ്പെട്ട മുഖ്യ കേന്ദ്രവും ഇതാണ്.

ജയ് ഷേ മുഹമ്മദിൻ്റെ ആസ്ഥാന കേന്ദ്രമാണ് ബുധനാഴ്ച രാവിലെ 1.44 ന്  ഇന്ത്യ തകർത്ത  ജാമിയ മസ്ജിദ് സുബാഹ് അള്ളാ പള്ളി.  ഓപ്പറേഷൻ സിന്ദൂറിൽ തകർക്കപ്പെട്ട മുഖ്യ കേന്ദ്രവും ഇതാണ്. അതിവിശാലമായ ജാമിയ മസ്ജിദ് സുബാഹ് അള്ളാ സമുച്ചയത്തിനുള്ളിലുള്ളതാണ് ഈ പള്ളി. മുംബൈ ആക്രമണമുൾപ്പടെ ഇന്ത്യയ്ക്കെതിരെ നടന്ന ഒട്ടേറെ ഭീകരാക്രമങ്ങൾ ജയ്ഷേ മുഹമ്മദ് ആസൂത്രണം ചെയ്തത് ഈ ആസ്ഥാനത്തു നിന്ന് . 
         ഈ അടുത്ത കാലത്താണ് പാകിസ്താനിലെ  ബഹാവല്‍ പൂറിലെ ഈ സമുച്ചയം ഇരട്ടിയായി 18 ഏക്കറോളം സ്ഥലത്തേക്ക് വ്യാപിപ്പിച്ചത്. പുതിയ വിശാലമായ ഹാളുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ, ഗാർഡ് പോസ്റ്റുകൾ എന്നിവ ഉൾപ്പെടെ നിർമ്മിച്ചാണ് ഈ സമുച്ചയം വികസിപ്പിച്ചത്. തീവ്രവാദികളുടെ പരിശീലനത്തിനു വേണ്ടിയാണ് ഈ വിപുലീകരണം നടത്തിയത്.
       വിപുലീകരണത്തിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജയ്ഷേ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരൻ തൽഹാർ അൽ സെയ്ഫ് ഈ പള്ളിയിലെത്തി പരിശീലനത്തിലുള്ളവരെ അഭിസംബോധന ചെയ്തിരുന്നു. ഈ സമുച്ചയം മുഴുവൻ ഇപ്പോൾ തകർക്കപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വെളുപ്പാൻ കാലത്ത് നൂറുകണക്കിന് ആംബുലൻസുകൾ ഈ പള്ളിയിലെത്തിയിട്ട് തിരിച്ചു പായുന്നതിൻ്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്

Latest News

പാറ്റപ്പാർട്ടി ഒരു യാദൃശ്ചിക ക്യൂ ആർ കോഡ്

കെ.ജി. ജ്യോതിർഘോഷ് ലഹരിയില്ലാതെ ഒരു...

പഞ്ചരത്നകീർത്തനം

2013 ഇൽ സ്വാമി ആനന്ദവനം...

സർക്കീട്ടിനിടയിൽ ചില ആനക്കാര്യങ്ങൾ

കരയിലെ ഏറ്റവും വലിയ മൃഗമാണ്...

രാഹുൽ ഗാന്ധി കാട്ടിയ വിഡ്ഡിത്തം

ജന്തർ മന്ദിർ പ്രക്ഷോഭം തിങ്കളാഴ്ചയോടു...

സി.പി.എമ്മും ഒളിവിലെ സന്തതികളും -2

"ഇതൊക്കെ ഇത്ര വല്യ കാര്യമാക്കണോ?" സി.പി.എമ്മിനുള്ളിൽ...

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം...

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...