Wednesday, April 15, 2026

ട്രംപും മസ്കും തമ്മിൽ പൊരിഞ്ഞ അടി

ട്രംപിനെ ഇമ്പീച്ച് ചെയ്ത് ജെ.ഡി വാൻസിനെ പ്രസിഡണ്ട് ആക്കണം എന്ന് പരസ്യമായി മസ്‌ക് എക്സിൽ കുറിച്ചു. ട്രംപിന്റെ പ്രതികരണം വന്നു. ടെസ്‌ല ,  സ്പേസ് എക്സ് എന്നിവക്ക് കൊടുക്കുന്ന സബ്സിഡി ഒഴിവാക്കി കഴിഞ്ഞാൽ അമേരിക്കൻ ജനതയ്ക്ക് താൻ പ്രഖ്യാപിച്ചിട്ടുള്ള നികുതിയിളവ് മുഴുവൻ അതിൽ നിന്ന് കണ്ടെത്താൻ കഴിയും

ലോകത്തിലെ ഏറ്റവും വലിയ രണ്ടു ശക്തന്മാരായ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും , ഭൂമുഖത്തെ ഏറ്റവും വലിയ ധനികനായ  ഇലോൺ മസ്കും തമ്മിൽ പൊരിഞ്ഞ അടി . ട്രംപിനെ ഇമ്പീച്ച് ചെയ്ത് ജെ.ഡി വാൻസിനെ പ്രസിഡണ്ട് ആക്കണം എന്ന് പരസ്യമായി മസ്‌ക് എക്സിൽ കുറിച്ചു. താമസിയാതെ ട്രംപിന്റെ പ്രതികരണം വന്നു. ടെസ്‌ല ,  സ്പേസ് എക്സ് എന്നിവയെക്കാക്കെ കൊടുക്കുന്ന സബ്സിഡിയും കോൺട്രാക്ടും ഒഴിവാക്കി കഴിഞ്ഞാൽ അമേരിക്കൻ ജനതയ്ക്ക് താൻ പ്രഖ്യാപിച്ചിട്ടുള്ള നികുതിയിളവ് മുഴുവൻ അതിൽ നിന്ന് കണ്ടെത്താൻ കഴിയും എന്ന് ട്രംപ് തിരിച്ചടിച്ചു.
         ഇവർ തമ്മിലുള്ള വാക്യുദ്ധം മുറുകിയപ്പോൾ ഓഹരി വിപണി ഇടിഞ്ഞ് ലോൺ മസ്കിന് 150 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. ലോൺ മസ്കിന് അനധികൃതമായി അമേരിക്കൻ സർക്കാർ ആനുകൂല്യം ചെയ്തു കൊടുക്കുകയായിരുന്നുവെന്നും ജോബൈഡൻ എടുക്കാൻ മടിച്ചു നിന്ന നടപടികൾ താനെടുക്കുകയാണെന്നും ട്രംപ് പറഞ്ഞു.
       അമേരിക്കക്കാർക്ക് വൻ നികുതിയിളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ വൈറ്റ് ഹൗസിൽ നിന്ന് പടി ഇറങ്ങുന്നതിന് മുമ്പ് മസ്ക് വിമർശിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്സിഡി നിർത്തലാക്കിയത് മസ്കിന്റെ ടെസ്ലെ കാറിനെ ലക്ഷ്യം വെച്ചാണ്. 
        ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയും അതേപോലെ ഏറ്റവും വലിയ ധനികനായ മുസ്കും തമ്മിലുള്ള ഈ യുദ്ധം ലോകത്തെ മുഴുവൻ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുമെ.ന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ട്രംപിന്റെ വ്യാപാര യുദ്ധത്തെ തുടർന്ന് തകർന്ന ആഗോള വിപണി ഇനിയും കരകയറിയിട്ടില്ല. അതിന് പിന്നാലെയാണ് ഇവർ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം ആരംഭിച്ചിരിക്കുന്നത്

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...