Saturday, June 13, 2026

ട്രംപിന്റെ വിരട്ടേശി മാപ്പുപറഞ്ഞ് മസ്ക്

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ അതിരൂക്ഷ ആക്ഷേപങ്ങൾ ഉയർത്തിയ tesla ഉടമ ഇലോൺ മസ്ക് ഇപ്പോൾ  പരസ്യമായി നിരുപാധികം മാപ്പ് പറഞ്ഞിരിക്കുന്നു. 

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ അതിരൂക്ഷ ആക്ഷേപങ്ങൾ ഉയർത്തിയ tesla ഉടമ ഇലോൺ മസ്ക് ഇപ്പോൾ  പരസ്യമായി നിരുപാധികം മാപ്പ് പറഞ്ഞിരിക്കുന്നു. 
       ട്രംപ് ലൈംഗിക കുറ്റവാളി എന്നു വരെ പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യണമെന്നും പകരം ജെ ഡി വാൻസിനെ അമേരിക്കൻ പ്രസിഡണ്ട് ആക്കണമെന്നും ഒക്കെ മസ്ക് എക്സിലൂടെ കുറിച്ചത്. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി തകർക്കുമെന്നും സാമ്പത്തിക മാന്ദ്യത്തിലേക്ക് ആറു 1മാസത്തിനുള്ളിൽ രാജ്യത്തെ നയിക്കുമെന്നും പറഞ്ഞിരുന്നു. അതിന് മറുപടി എന്നോണം ട്രംപ് പറഞ്ഞത് ഇങ്ങനെയാണ് . മസ്കിന്റെ കമ്പനികൾക്കുള്ള സബ്സിഡിയും കരാറുകളും ഒഴിവാക്കിയാൽ തന്നെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിലൂടെ ജനങ്ങൾക്ക് നൽകുന്ന ഇളവ് നികത്താൻ കഴിയും എന്നാണ് . 
     എന്തുകൊണ്ടാണ് മുൻ പ്രസിഡൻറ് ജോബൈഡൻ അത് ചെയ്യാതിരുന്നത് എന്നും ട്രംപ് ചോദ്യം ഉന്നയിച്ചു. ഏതാനും മണിക്കൂറുകൾക്കകം ടെസ്‌ല കാർ ഓഹരി വിപണി കൂപ്പുകുത്തി മസ്കിന് ഒറ്റ ദിവസം കൊണ്ട് 150 ബില്യൺ ഡോളറാണ് നഷ്ടമായത്.  പിന്നാലെ ട്രംപ് മസ്കിനെ നാടുകടത്തുമെന്നും ഭീഷണി ഉയർത്തി.
   മസ്കിന്റെ സ്പേസ് എക്സുമായിട്ടുള്ള സർക്കാർ കരാറുകൾ നിർത്തലാക്കുകയാണെങ്കിൽ സ്പേസ്എക്സിന്റെ പ്രവർത്തനത്തെ തന്നെ അത് കാര്യമായി ബാധിക്കുന്ന അവസ്ഥയിൽ എത്തും. അതുപോലെതന്നെ രാജ്യഭീഷണി ഉയർത്തി മസ്കിനെ നാടുകടത്താനും ട്രംപ് മടിക്കില്ല. തന്നെ നാടുകടത്തി തന്റെ സാമ്രാജ്യം തകർക്കും എന്ന തിരിച്ചറിവിൻറെ അടിസ്ഥാനത്തിലായിരിക്കും ഇപ്പോൾ മസ്ക് നിരുപാധികം ട്രംപിനോട് കീഴടങ്ങി മാപ്പ് പറഞ്ഞിരിക്കുന്നത്
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...