Thursday, April 16, 2026

കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ ഇളകി തുടങ്ങി

കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ ഇളകി തുടങ്ങി. അത് തിരിച്ചറിയുന്നതിന് ആലപ്പുഴ, ആറ്റിങ്ങൽ എന്നീ രണ്ടു മണ്ഡലങ്ങളിലേക്ക് നോക്കിയാൽ അറിയാൻ കഴിയും.

കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ ഇളകി തുടങ്ങി. അത് തിരിച്ചറിയുന്നതിന് ആലപ്പുഴ, ആറ്റിങ്ങൽ എന്നീ രണ്ടു മണ്ഡലങ്ങളിലേക്ക് നോക്കിയാൽ അറിയാൻ കഴിയും.

       സിപിഎമ്മിന്റെ അടിത്തറ എന്ന് പറയുന്നത് കേരളത്തിലെ ഈഴവ സമുദായമാണ്.  ഈ സമുദായം സിപിഎമ്മിന്റെ വോട്ട് ബാങ്ക് തന്നെയായിരുന്നു .എന്നാൽ ഇക്കുറി ആറ്റിങ്ങലിൽ വി. മുരളീധരന്റെ.സാന്നിധ്യവും ആലപ്പുഴയിൽ സുരേന്ദ്രൻ്റെ സാന്നിധ്യവും ഈ രണ്ടിടങ്ങളിലും കൃത്യമായ ത്രികോണ മത്സരം കാഴ്ചവെച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

       കായംകുളം നിയോജക മണ്ഡലത്തിൽ ബിജെപി ഒന്നാമത് എത്തി .അതുപോലെ ചേർത്തലയിലും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീടിന് സമീപത്തെ ബൂത്തിൽ പോലും ബിജെപിക്ക് ആയിരുന്നു വമ്പിച്ച ഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനം. ഇതെല്ലാം സൂചിപ്പിക്കുന്നത് ശക്തരായ സ്ഥാനാർഥികൾ ഉണ്ടെങ്കിൽ ബിജെപിക്ക് വിജയം അകലെയല്ല എന്നുള്ളതാണ്.

       കേരളീയ സമൂഹത്തിൽ ഇതുവരെ കൽപ്പിക്കപ്പെട്ടിരുന്ന ബിജെപിയോടുള്ള  അകലവും ഇല്ലാതായിരിക്കുന്നു. അതുമാത്രമല്ല വമ്പിച്ച രീതിയിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് തൃശ്ശൂർ തെളിയിക്കുകയും ചെയ്തു കഴിഞ്ഞു.

       പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനം, മുഖ്യമന്ത്രിയുടെ പെരുമാറ്റം,മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും പാർട്ടി അംഗങ്ങൾക്കെതിരെയും ഉയർന്ന അഴിമതി ആരോപണങ്ങൾ എന്നിവയുടെ  ഒക്കെ പശ്ചാത്തലവും ,അതോടൊപ്പം മുസ്ലിം സമുദായത്തെ ബോധപൂർവ്വം തങ്ങളോടൊപ്പം കൂട്ടാനുള്ള സി.പി.എംശ്രമവും ഈ അടിത്തറ ഇളക്കലിന് കാരണമായിട്ടുണ്ട്

 

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...