കേരളത്തിൻറെ ക്രമസമാധാന നില വല്ലാതെ വഷളായിരിക്കുന്നു. ഗുണ്ടാസംഘങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആത്മവിശ്വാസം വന്നപോലെ.ഗുണ്ടാ സംഘങ്ങൾക്ക് ഈ ആത്മവിശ്വാസം ലഭിക്കുന്നതിന് മുഖ്യകാരണം പോലീസിന്റെ നിലവിലെ അവസ്ഥയാണ്.
കേരളത്തിൻറെ ക്രമസമാധാന നില വല്ലാതെ വഷളായിരിക്കുന്നു. ഗുണ്ടാസംഘങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആത്മവിശ്വാസം വന്നപോലെ.ഗുണ്ടാ സംഘങ്ങൾക്ക് ഈ ആത്മവിശ്വാസം ലഭിക്കുന്നതിന് മുഖ്യകാരണം പോലീസിന്റെ നിലവിലെ അവസ്ഥയാണ്.കാരണം പോലീസിന് സ്വതന്ത്രമായി നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല.പ്രാദേശികമായപാർട്ടി താൽപര്യങ്ങൾക്ക് മുൻഗണന നൽകി മാത്രമേ പോലീസിനു പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നത് പൊതുവായി അംഗീകരിക്കപ്പെട്ട നിലയാണ്.ഇതുമൂലം സാധാരണ ജനങ്ങൾക്കും നീതി തേടി പോലീസിനെ സമീപിക്കാൻ പറ്റാത്ത സാഹചര്യം സംസ്ഥാനത്തുണ്ട്.ആർക്കെതിരെയാണ് പരാതി നൽകപ്പെടുന്നത് അവരിൽ നിന്നുള്ള ഭീഷണിയും, അതിനെതിരെ പോലീസിനെ സമീപിക്കാനാകില്ലഎന്നുള്ളതാണ് സാധാരണ ജനങ്ങളെ ഈ ചിന്തയിലേക്ക് നയിച്ചിട്ടുള്ളത്.ഇത് ന്യായീകരിക്കപ്പെടുന്ന ഒട്ടേറെ സംഭവങ്ങളും കേരളത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്നു എന്നുള്ളതും യാഥാർത്ഥ്യമാണ്

