Friday, March 6, 2026

കേരളത്തിലെ മാധ്യമങ്ങളുടെ ജുഗുപ്സാവഹ മനോരോഗം

രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ.

രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ. ഈ മാധ്യമങ്ങളെ അഥവാ ചാനലുകളെ നയിക്കുന്നവരിൽ രൂഢമൂലമായിട്ടുള്ള തങ്ങളുടെ മതബോധമാണ് അവരെ ഈ വൈകൃതത്തിന് പ്രേരിപ്പിക്കുന്നത്. ചില മാധ്യമ പ്രവർത്തകർക്ക് തങ്ങൾ സെക്യൂലർ ആണെന്ന് മറ്റുള്ളവരെ ധരിപ്പിച്ച് ഇമേജ് കൂട്ടാനുള്ള ശ്രമം.
        കാശ്മീരിൽ വിനോദസഞ്ചാരികളെ ഭീകരവാദികളിൽ നിന്നും രക്ഷിക്കാൻ തുനിഞ്ഞ സെയ്ദ് അലി ഷാ കൊല്ലപ്പെട്ടതും , മരിച്ച മലയാളി രാമചന്ദ്രൻ്റെ മകളുടെ അനുഭവ വിവരണവും ഉയർത്തിക്കാട്ടിയാണ് ഈ വൈകൃത പ്രചരണത്തിൽ മാധ്യമപ്രവർത്തകർ ഏർപ്പെടുന്നത്. സെയ്ദ് അലി ഷായും രാമചന്ദ്രൻ്റെ മകളെ പെങ്ങളെപ്പോലെ കരുതിയ മുസാഫിറും അമീറും . ഇവർ പ്രകടമാക്കിയത് മതേതരത്വമല്ല. മറിച്ച് മനുഷ്യത്വമാണ്. മനുഷ്യത്വം പ്രകടമാകുമ്പോൾ അതു കാണാതെ അവരുടെ മതത്തിലേക്ക് നോക്കി തങ്ങളുടെ പരിമിതി പ്രകടമാകുകയാണ് ഈ മാധ്യമപ്രവർത്തകർ. പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്തത് മതലമല്ല. ഭീകരവാദമാണ്. 
     ആ ഭീകരവാദത്തിനെതിരെ കാശ്മീരി ജനത ഒന്നായി ഉണർന്ന കാഴ്ച ഈ മതത്തെ തിരയുന്നതിനിടയിൽ മാധ്യമപ്രവർത്തകർക്ക് കാണാൻ കഴിയുന്നില്ല. ഈ മനോരോഗസമാനമായ മതേതരത്വ പരിപോഷിപ്പിക്കൽ മാധ്യമ പ്രവർത്തനമാണ് മതവിദ്വേഷം ഇത്രമേൽ കേരളത്തിലുൾപ്പടെ വർധിപ്പിക്കുന്നത്. തെരുവിലിറങ്ങിയ കാശ്മീർ ജനതയും അവിടുത്തെ മുസ്ലീം പള്ളികളിലൂടെ ഉച്ചഭാഷിണിയിൽ പാകിസ്ഥാനെ പരസ്യമായി അപലപിക്കുകയും ചെയ്തത് കാശ്മീർ ജനതയുടെ മനുഷ്യരായി ജീവിക്കാനുള്ള ത്വരയുടെ പ്രകടനം കൂടിയാണ്. ഈ മതേതര പരിപോഷിപ്പിക്കൽ തിടുക്കത്തിൽ ഇതൊക്കെ കാണാതെ പോകുന്നു.
 

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...