Skip to main content

കമലാ ഹാരിസിന്റെ പിന്തുണയിൽ ഇടിവ്

Kamala Harris and Trump

അതിർത്തിയിലെ കുടിയേറ്റ വിഷയം അമേരിക്കൻ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് മേൽക്കൈ നേടിക്കൊടുക്കുന്നു. സ്ഥാനാർത്ഥി മലഹാരിസിന്‍റെ തെക്കൻ അതിർത്തി ജില്ലയായ അരിസോണയിലെ പ്രചരണത്തിനിടയിലാണ് അതിർത്തി വിഷയവും അനധികൃത കുടിയേറ്റ വിഷയവും ചൂടുപിടിച്ച് ചർച്ചയിലേക്ക് നീങ്ങിയത്. രേഖകൾ ഇല്ലാതെ കുടിയേറ്റം നടത്തുന്നവരെ ഒരു കാരണവശാലും കുറ്റവാളികളായി കാണാൻ പാടില്ല എന്ന് നിലപാട് അരിസോണയിൽ കമല ആവർത്തിച്ചു.കമലയുടെ ഈ നിലപാടിനെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ട്രംപും റിപ്പബ്ലിക്കൻസും ഇപ്പോൾ പ്രചരണത്തെ വഴിതിരിച്ചുവിടുന്നത്. ട്രംപ് അധികാരത്തിൽ വന്നാൽ അനധികൃത കുടിയേറ്റ പ്രശ്നവും അതേപോലെ അതിർത്തിയുടെ സുരക്ഷിതത്വവും അമേരിക്കയ്ക്ക് അനുകൂലമായ രീതിയിലേക്ക് പരിഹരിക്കപ്പെടുമെന്ന് വിശ്വാസതയാണ് പൊതുവിൽ നിലവിലുള്ളത്. അതിന് വിരുദ്ധമായ ഒരു അയഞ്ഞ സമീപനം ഈ വിഷയങ്ങളിൽ ഡെമോക്രാറ്റുഭാഗത്തുനിന്ന് ഉണ്ടാകുമെന്നതാണ് പൊതുധാരണ. ഡൊണാൾഡ് ട്രംപിന് ഒരു വിഷയം പരിഹരിക്കാൻ അല്ല താല്പര്യം മറിച്ച് അതിനെ ഉപയോഗിച്ച് നേട്ടം കൊയ്യലാണ് നോക്കുന്നത് എന്നാണ് കമലാ ഹാരിസ് പറയുന്നത്. അതിനുദാഹരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് അതിർത്തിബിൽ കോൺഗ്രസിൽ ട്രംപിൻ്റെ ഇടപെടീലിനെ തുടർന്ന് റിപ്പബ്ലിക്കൻകാർ പാസാക്കാതെ തടഞ്ഞു വയ്ക്കപ്പെട്ടതാണ്. ട്രംപും കമലയും തമ്മിലുള്ള ഡിബേബറ്റിനു ശേഷം അല്പം മുന്നിലായിരുന്ന കമലയുടെ മുൻതൂക്കം ഈ വിഷയത്തിൽ പിന്നിലേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അതിർത്തി വിഷയത്തിൽ ട്രംപിന്റെ നിലപാടിനെ അനുകൂലിച്ചു കൊണ്ടും കമല അധികാരത്തിൽ വന്നാൽ ഈ വിഷയം സങ്കീർണമാകും എന്നും സൂചിപ്പിച്ചുകൊണ്ട് ഇലോൺ മസ്കും രംഗത്തെത്തിയിട്ടുണ്ട്.