Tuesday, March 10, 2026

ഏത് യുദ്ധം വേണം അമേരിക്കയ്ക്ക് തിരഞ്ഞെടുക്കാം – ചൈന

ഏതു യുദ്ധത്തിനു വേണമെങ്കിലും തങ്ങൾ തയ്യാറാണെന്ന് ചൈന വീണ്ടും ആവർത്തിക്കുന്നു. വ്യാപാരയുദ്ധമാണോ, സാങ്കേതികയുദ്ധമാണോ, അതോ പരമ്പരാഗത രീതിയിലുള്ള യുദ്ധമോ . ഏതു വേണമെന്ന് അമേരിക്കയ്ക്ക് നിശ്ചയിക്കാമെന്ന് കടുത്ത ഭാഷയിലാണ് ചൈന ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

ഏതു യുദ്ധത്തിനു വേണമെങ്കിലും തങ്ങൾ തയ്യാറാണെന്ന് ചൈന വീണ്ടും ആവർത്തിക്കുന്നു. വ്യാപാരയുദ്ധമാണോ, സാങ്കേതികയുദ്ധമാണോ, അതോ പരമ്പരാഗത രീതിയിലുള്ള യുദ്ധമോ . ഏതു വേണമെന്ന് അമേരിക്കയ്ക്ക് നിശ്ചയിക്കാമെന്ന് കടുത്ത ഭാഷയിലാണ് ചൈന ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
         അമേരിക്ക ലോകത്ത് ഇപ്പോൾ സ്വതന്ത്ര വ്യാപാരം അസാധ്യമാകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. ലോകം മുഴുവൻ ഇത് അനുഭവിക്കുകയും കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ സ്വതന്ത്ര വിപണി നിലനിർത്തുന്നതിന് വേണ്ടി എന്തും ചെയ്യാൻ ചൈന തയ്യാറാണ്. ചൈനീസ് നയതന്ത്ര പ്രതിനിധിയും ചൈനയുടെ ബെയ്ജിങ് ആസ്ഥാനമായുള്ള ഗ്ലോബലൈസേഷൻ സെൻറർ വൈസ് പ്രസിഡണ്ടുമായ വിക്ടർ ഗാവോ ആണ് ഇത് ശക്തമായ ഭാഷയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
            തെക്കൻ ചൈന സമുദ്രത്തിലെ ചൈനയുടെ ആധിപത്യ ശ്രമവും തായ്‌വാന്റെ നേർക്കും ഫിലിപ്പൈൻസിന്റെ പേർക്കും ഉള്ള ചൈനയുടെ നീക്കങ്ങളും സംഘർഷാത്മകമായ അവസ്ഥയെ സൃഷ്ടിച്ചിരിക്കുകയാണ്. തായ്‌വാനിലും ഫിലിപ്പൈൻസിലും അവരുടെ പ്രതിരോധത്തിന് സഹായിക്കുന്നത് അമേരിക്കയാണ്. ഇതാണ് ചൈനയും അമേരിക്കയും തമ്മിലുള്ള നേർ യുദ്ധത്തിലേക്ക് കാര്യങ്ങളെ നയിക്കുമോ എന്ന് ലോകം വീക്ഷിക്കുന്നത്.
 

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...