Thursday, June 11, 2026

ഇൻഡിഗോ സംവിധാനം തകരാറിലായത് ഹാക്കിംഗ് മൂലം ?

ഇൻഡിഗോ വിമാന കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനം വീണ്ടും തകരാറിലായത് ഹാക്കിങ്ങിനെ തുടർന്നാണെന്ന് അറിയപ്പെടുന്നു.തങ്ങളുടെ കുത്തക നിലനിർത്താൻ ഉള്ള ഇൻഡിഗോ വിമാന കമ്പനിയുടെ തന്ത്രങ്ങളെ നേരിടുന്നതിനുള്ള മറു തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ ഹാക്കിംഗ് എന്നും പറയപ്പെടുന്നു

ഇൻഡിഗോ വിമാന കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനം രാജ്യവ്യാപകമായി വീണ്ടും തരാറിലായി.ഇതേ തുടർന്ന് ശനിയാഴ്ച ഇൻഡിഗോ വിമാനത്തിന്റെ പല വിമാനങ്ങൾക്കും പറക്കാൻ കഴിഞ്ഞില്ല.തുടർന്ന് വിമാനത്താവളങ്ങളിൽ നൂറു കണക്കിന് യാത്രക്കാർ നിവൃത്തിയില്ലാതെ കുടിനിൽക്കുന്ന അവസ്ഥയിലേക്ക് എത്തി.ചില സ്ഥലങ്ങളിൽ യാത്രക്കാർ ക്ഷുഭിതരാവുകയും ചെയ്തു.
      അടുപ്പിച്ചത് രണ്ടാം തവണയാണ് ഇൻഡിഗോ വിമാനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ രാജവ്യാപകമായി സാങ്കേതിക തകരാർ സംഭവിക്കുന്നത്.
  ഇൻഡിഗോ കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്തതിന്റെ ഫലമായിട്ടാണ് ഈ സാങ്കേതിക തകരാർ സംഭവിച്ചതെന്നാണ് അറിയുന്നത്.
      വിമാന കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരമാണ് ഇത്തരം സാഹചര്യത്തിലേക്ക് നയിക്കുന്നതെന്ന് സംശയിക്കപ്പെടുന്നു.ഇൻഡിഗോ വിമാനക്കമ്പനി തങ്ങളുടെ കുത്തക നിലനിർത്തുന്നതിനുവേണ്ടി ഒട്ടേറെ തന്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. അത്തരം പ്രയോഗങ്ങളിലൂടെ ചില തുടക്ക കമ്പനികൾക്ക് പൂട്ടി പോകേണ്ടി വന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലുള്ള മറ്റു കമ്പനികളും ഇത്തരത്തിലുള്ള തന്ത്രങ്ങൾ നേരിടേണ്ടി വരുന്നു എന്നും ആക്ഷേപമുണ്ട്.അതിൻറെ ഫലമായിട്ടാണോ ഇത്തരം ഹാക്കിങ്ങുകൾ ഇൻഡിഗോ കമ്പനിയെ ലക്ഷ്യം വെച്ച് നടക്കുന്നതെന്നാണ് ഇപ്പോൾ ഈ മേഖലയിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...