Saturday, June 27, 2026

ഇറാനെതിരെ ഇസ്രായേൽ ആക്രമണം യുദ്ധത്തിലേക്ക്

 ഇറാൻ്റെ ആണവകേന്ദ്രങ്ങളുടെയും മിലിട്ടറി ആസ്ഥാനത്തിനും നേർക്കും നടന്ന ഇസ്രായേൽ ആക്രമണം യുദ്ധത്തിലേക്കു നീങ്ങുന്നു. 200 ഫയിറ്റർ ജറ്റുകൾ ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

 ഇറാൻ്റെ ആണവകേന്ദ്രങ്ങളുടെയും മിലിട്ടറി ആസ്ഥാനത്തിനും നേർക്കും നടന്ന ഇസ്രായേൽ ആക്രമണം യുദ്ധത്തിലേക്കു നീങ്ങുന്നു. 200 ഫയിറ്റർ ജറ്റുകൾ ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷണറി ഗ്വാർഡ്സ് എയർഫോഴ്സ് കമ്മാൻഡർ അലി ഹാജിസദേ ഉൾപ്പെടെയുള്ള ജനറൽമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
        ഇസ്രായേൽ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകുമെന്നും ഇസ്രായേലിന് പശ്ചാത്തപിക്കേണ്ടി വരുന്ന വിധമായിരിക്കുമതന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
     തൻ്റെ പൂർണ്ണ അറിവോടെയും പിന്തുണയോടുമാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചതെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വളരെ വിജയകരമായിരുന്നു ഇസ്രായേൽ ആക്രമണമെന്നും ട്രംപ് പറഞ്ഞു. “ഇറാന് ഞാൻ അറുപതു ദിവസം നൽകി. ആണവ പദ്ധതിയിൽ നിന്നു പിന്മാറാൻ . ഇന്നിപ്പോൾ 61 -ാം ദിവസമാണ് . ഇറാനെ ആണവായുധ ശേഷിയിൽ നിന്ന് വിമുക്തമാക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണ് ” ട്രംപ് പറഞ്ഞു.
   വെള്ളിയാഴ്ചയും ഇസ്രായേലിൻ്റെ ആക്രമണം ഇറാൻ്റെ പല ഭാഗങ്ങളിലുമുണ്ടായി. പിബ്രിസ് വിമാനത്താവളം മിസൈൽ ആക്രമണത്തിൽ തകർന്നു. മറ്റു പല വിമാനത്താവളങ്ങളും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ തങ്ങളുടെ എല്ലാ ആഭ്യന്തര അന്താരാഷട്രവിമാനസർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...