Skip to main content

കൌമാരം

ആത്മവിശ്വാസത്തിന്റെയും ഉത്സാഹത്തിന്റെയും പ്രതീകമായ വനിത. സുന്ദരിയും വിശാലാക്ഷിയുമൊക്കെയാണെങ്കിലും മുന്നില്‍ നില്‍ക്കുന്ന ഭാവം പ്രസരിപ്പ്. എത്ര വിഷാദാത്മകമായ അന്തരീക്ഷത്തിലും ഈ വനിതയുടെ സാന്നിദ്ധ്യം ഇരുട്ടില്‍ നല്ല വെളിച്ചം വിതറുന്ന ലൈറ്റിട്ടപോലെ ചിരിച്ചുകൊണ്ടുള്ള.........

വീണ. അമേരിക്കയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തി എട്ടാം ക്ലാസ്സില്‍ ചേര്‍ന്നു; നഗരത്തിലെ പ്രധാന സ്‌കൂളില്‍. എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും പ്ലസ് ടൂവിന് പഠിക്കുന്ന പഠിക്കുന്ന കുട്ടിയായിട്ടാണ് പലരും കണക്കാക്കുന്നത്. വീണയുടെ അച്ഛന്‍ അമേരിക്കയില്‍ ശാസ്ത്രജ്ഞന്‍. അമ്മ കമ്പ്യൂട്ടര്‍ വിദഗ്ധയായിരുന്നു. വീണ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയില്‍. വീണയില്‍ കേരളത്തിന്റെ സംസ്‌കാരം പ്രവേശിപ്പിക്കാനാണ് ......

അയല്‍ വീട്ടിലെ മിടുക്കി കുട്ടി. പത്താംക്ലാസില്‍ മികച്ച മാര്‍ക്ക് കിട്ടും എന്നുള്ളത് ഉറപ്പാണ് .പക്ഷേ അവള്‍ കൈ നിറയെ  മിഠായിയുമായി എത്തിയത് പത്താംക്ലാസ് റിസള്‍ട്ട് അറിഞ്ഞ അന്ന് സന്ധ്യക്കാണ്

കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നു, കുട്ടികളെ അദ്ധ്യാപകര്‍ക്ക് യുക്തിസഹമായ രീതിയില്‍ ശാരീരികമായി ശിക്ഷിക്കാമെന്ന്. ഇതിനോട് പൊതുവേ അദ്ധ്യാപക സമൂഹം അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. അതേ സമയം.....

സി.ബി.എസ്.സി പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ശേഷം അവധിയാഘോഷിക്കുന്ന പെണ്‍കുട്ടി. ആഘോഷം എന്നു പറയുന്നത് ഉചിതമാവില്ല. കാരണം, കിടന്നുകൊണ്ട് മൊബൈലിലൂടെയുളള ആഘോഷമാണ്. സന്ധ്യയ്ക്ക് വീട്ടില്‍ അതിഥികളെത്തി.

തന്റെ ആശങ്കയും ഭീതിയും മകനിൽ നിഴലിക്കാത്തതിനെയാണ് ഈ അമ്മ മകന്റെ ഉത്തരവാദിത്വമില്ലായ്മയായി കാണുന്നത്. എന്നാൽ പരിഭ്രമമില്ലാത്ത ആത്മവിശ്വാസവും തെളിഞ്ഞ ബുദ്ധിയുള്ള കുട്ടിയാണ് തന്റെ മകനെന്ന് അമ്മ മനസ്സിലാക്കാതെ പോകുന്നു.

ഇവിടുത്തെ ഈ അഞ്ചാം ക്ലാസ്സുകാരിയുടെ മനസ്സ് ഊര്‍ജ്ജം കൊണ്ട് തുള്ളിച്ചാടുകയാണ്. ആ ഊര്‍ജ്ജത്തെ അവള്‍ക്ക് ഉപയോഗിക്കണം. അതുപയോഗിച്ചില്ലെങ്കില്‍ അവളനുഭവിക്കുന്നത് വിഷാദമാണ്. വിഷാദത്തെ അവള്‍ക്ക് സ്വീകരിക്കാന്‍ പറ്റുന്നില്ല. അതിനുളള പ്രായവുമല്ല. 

ധൈര്യമില്ലാത്തവർ, ആ ഫാഷനോട് യോജിപ്പില്ലാത്തവർ, ലജ്ജാബോധം അവശേഷിക്കുന്നവർ എന്നിങ്ങനെ മൂന്ന്‍ വിഭാഗത്തിൽ പെട്ടവരാണ് സ്ലീവ്‌ലെസ്സ് ബ്ലൗസ്സിനോട് മുഖം തിരിഞ്ഞുനിൽക്കുന്നത്.

കേക്ക് വാങ്ങി വളരെ സർപ്രൈസ്സായി പിറന്നാൾ ആഘോഷമൊരുക്കുന്നു. കുറച്ചുനേരം രസം. പിന്നെ ആലോചിക്കുമ്പോഴും കൊള്ളാമെന്നു തോന്നും. എന്നാൽ യഥാർഥത്തിൽ രസിക്കുന്നത് കേക്ക് നിർമ്മാതാക്കളല്ലേ.

ഒരു അച്ചിൽ ചേരുന്ന വിധം സംഭവിച്ചാൽ അത് അച്ചടക്കമായി. ഒരു പ്ലഗ് ഹോളും അതിൽ ഭദ്രമായിരിക്കുന്ന പിന്നും പോലെ. അച്ചടക്കരാഹിത്യത്തിൽ സംഭവിക്കുന്നത് ചേരായ്മയാണ്. ചേർച്ച സുഖവും ചേരായ്മ അസുഖകരവുമാണ്. എന്നിട്ടും എന്തുകൊണ്ട് അച്ചടക്കം പാലിക്കപ്പെടാൻ ബുദ്ധിമുട്ടാകുന്നു?

ക്ലാസ്സിലിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തുനിന്ന്, സ്വരത്തിൽ നിന്ന് ആ കുട്ടിയുടെ കുടുംബത്തെ അധ്യാപകർക്കു കാണാൻ കഴിയണം. തങ്ങളുടെ മുന്നിലുള്ള കുട്ടികൾ സമൂഹത്തിന്റെ മേൽപ്പരപ്പിലുള്ള തിരകളാണെന്നറിഞ്ഞാൽ അവിടെയാണ് ആഴത്തിലേക്കുള്ള നോട്ടം സംഭവിക്കുക. വിദ്യാർഥിയിലൂടെ വീടിനേയും സമൂഹത്തേയും കാണുന്ന അധ്യാപകർക്ക് ചലനങ്ങൾ സാധ്യമാക്കാൻ കഴിയും.

മറ്റുള്ളവർ തന്നെക്കുറിച്ച് ധരിക്കുന്നത് എന്താവുമെന്ന് വിചാരിച്ച് ആ വിചാരത്തിൽ ഒരു സുഖം കണ്ടെത്താറുണ്ടോ! ശ്രദ്ധയെ മൂടി നമ്മെ കുരങ്ങുകളിപ്പിക്കാന്‍ ഒരു ചങ്ങാതി നടത്തുന്ന ശ്രമമാണത്.

പക്ഷേ, പലപ്പോഴും നമ്മുടെ ശക്തി തന്നെയാണ് ദൗർബല്യവും. താങ്ങാനാളുള്ളതുകൊണ്ട് തളർച്ചയറിയാതെ വളരുന്ന തലമുറയുടെ ഉൾക്കരുത്തില്ലായ്മ ഈ ബോണ്‍സായ് കുട്ടികൾക്കുണ്ട്.

ശരിയായ അറിവിന്റെ അടിസ്ഥാനത്തില്‍ ആലോചനയെ സഹായിക്കാൻ ഊഹം സഹായിക്കും. അതു വേണം താനും. എന്നാല്‍ ബോധ്യം നന്നായിട്ടില്ലാത്തതിന്റെ പേരില്‍ ഊഹം നടത്തുന്നത് കറക്കിക്കുത്താണ്.

മകൾ വേറൊരു വ്യക്തിയാണ്. ഈ ഭൂമണ്ഡലത്തില്‍ അവളേപ്പോലെ അവൾ മാത്രമേ ഉള്ളു. ആ പ്രത്യകത മനസ്സിലാക്കാനുള്ള ഉത്തരവാദിത്വത്തിലേക്ക് അമ്മയും അച്ഛനും അദ്ധ്യാപകരും ഉയരേണ്ട സമയത്ത് ഉയരാൻ കഴിയണം.

നമ്മുടെ ഉള്ളില്‍ വൃത്തികേട് നിറയുമ്പോഴേ പുറത്തും മുഴുവൻ വൃത്തികേട് കാണാൻ കഴിയുകയുളളു. ഒന്നുമില്ലെങ്കില്‍ ഈ വൃത്തികേട് ജനത്തെ കാണിക്കുന്ന ആളെങ്കിലും വൃത്തിയായി അവശേഷിക്കാനുള്ള വൃത്തി ഈ ലോകത്തുണ്ടെന്നു കണ്ടാല്‍ തന്നെ ധാരാളം.

കുളി കഴിയുമ്പോള്‍ അഴുക്കു പോയതിന്റെ സുഖമല്ല. കുളിയുടെ സുഖമാണ്. അഴുക്കും ഉണ്ടാവും. ഉണ്ടാവണം. അതു പ്രകൃതിനിയമം.