ടി.പി വധക്കേസ് പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം
ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം. ഇവരുടെ കാര്യത്തില്‍ ജയില്‍ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തു വന്നു
ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം. ഇവരുടെ കാര്യത്തില്‍ ജയില്‍ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തു വന്നു
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലും പാര്‍ട്ടി ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കണ്ണൂരിലെ പോലീസ് ഇരട്ടസമീപനമാണ് സ്വീകരിക്കുന്നതെന്ന് ജില്ലാ നേതൃത്വം ആരോപിച്ചു
സഖാവ് പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. വളരെ നീചമായ പ്രവൃത്തിയാണിതെന്നും വി.എസ്
കണ്ണൂരിലുണ്ടായ കല്ലേറില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു. സുരക്ഷാ കാര്യത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദി താന്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ആഭ്യന്തരമന്ത്രി പറയുന്നത്, തന്നേക്കുറിച്ചും പോലീസ് അന്വേഷിക്കുമെന്നാണ്. നിയമം നിയമത്തിന്റെ വഴിക്കെന്ന്‍. അതിന്റെ സാധ്യത ചിന്തനീയം. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന നിലയ്ക്കാണ് സോളാർ തട്ടിപ്പ് കേസ്സിന്റെ ഗതി നീങ്ങുന്നത്.