Skip to main content

Artificial intelligence 

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ്: കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ടപതിയുടെ നടപടിക്കെതിരെ രണ്ട് കോണ്‍ഗ്രസ് എം.പിമാര്‍സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാജ്യസഭാ എംപിമാരായ പ്രതാപ് സിങ് ബജ്വ, അമീ ഹര്‍ഷാദ്രി യജ്‌നിക് എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഷുഹൈബ് വധക്കേസ്: പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

കണ്ണൂരിലെ യുത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി.സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി.

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം: കൊളീജിയം യോഗം ബുധനാഴ്ച

ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി നിയമനം ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൊളീജിയം യോഗം വിളിച്ചു. വരുന്ന ബുധനാഴ്ചയാണ് യോഗം ചേരുക. നിയമന ശുപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാരിന്  നല്‍കുമെന്നാണ് സൂചന.

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം: പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ശുപാര്‍ശ പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നാണ് സൂചന.

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍: ഫുള്‍കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ ജഡ്ജിമാര്‍

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ ആവശ്യമുന്നയിച്ച് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി.

സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് ഇതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ സൈറ്റ് ഓഫ്‌ലൈനിലാണുള്ളത്.

Subscribe to Open AI