യെദിയൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി
ഇന്നലെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദിയൂരപ്പ നാളെ വൈകീട്ട് നാല് മണിക്ക് മുമ്പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ച വരെ സമയം നല്‍കണമെന്ന യെദിയൂരപ്പയുടെ ആവശ്യം കോടതി തള്ളി. രഹസ്യ ബാലറ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
