Skip to main content

രാഹുൽ രാജിവയ്ക്കേണ്ട; മലയാളിയെ അദ്ദേഹം പ്രതിനിധീകരിക്കുന്നു

യഥാർത്ഥത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ധാർമികത ഇന്ന് കേരളത്തിൽ നിലവിലില്ല. മറ്റൊരർത്ഥത്തിൽ വർത്തമാന കേരളത്തിൻറെ ധാർമികതയുടെ പ്രതിനിധി കൂടിയാണ് രാഹുൽ.

കലാലയ രാഷ്ട്രീയത്തെ കുറിച്ച് തന്നെ; സ്വാശ്രയ പീഡനത്തെ കുറിച്ചും

ശരിയായ കാഴ്ചപ്പാടിലാണെങ്കിൽ കലാലയങ്ങളിൽ രാഷ്ട്രീയം വളരെ അത്യാവശ്യമായ കാലഘട്ടമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഗുണ്ടാസംഘത്തെ പേടിക്കുന്നതു പോലെ മാനേജ്മെന്റുകൾ തങ്ങളെ പേടിച്ച് പീഡനങ്ങളിൽ നിന്ന് പിന്മാറുമെന്ന കാഴ്ചപ്പാടാണ് വിദ്യാർഥി സംഘടനാ നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

സ്വാശ്രയ സമരം: പ്രതിപക്ഷം നിരാഹാരം നിര്‍ത്തി

സ്വാശ്രയ വിഷയത്തില്‍ യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ എട്ടു ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല.

സ്വാശ്രയ പ്രശ്നം: ചർച്ചയിൽ പരിഹാരമില്ല; പ്രതിപക്ഷ സമരം തുടരുന്നു
സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികൾ തിങ്കളാഴ്ചയും തടസ്സപ്പെട്ടു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ച ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തെങ്കിലും തീരുമാനമൊന്നുമായില്ല. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ സമീപനം നല്ലതല്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്നും നിയമസഭ ബഹിഷ്‌കരിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗവും പിന്തുണ പ്രഖ്യാപിച്ച് സഭ ബഹിഷ്‌കരിച്ചിട്ടുണ്ട്.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് തലവരി: ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്വാശ്രയ മെഡിക്കൽ കോളേജുകൾ  പ്രവേശനത്തിന് തലവരി പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാൽ, വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ നിഷേധിച്ചു.

 

സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി.

Subscribe to Muslim League