സംസ്ഥാനത്ത് പുതിയ ഹയര്‍ സെക്കണ്ടറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയതായി എം.ഇ.എസ് അറിയിച്ചു.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഊര്‍മ്മിളാ ദേവിയെ സ്ഥലംമാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയേക്കും.
ചടങ്ങ് കാരണം ക്ലാസ് മുടങ്ങിയെന്ന അധ്യാപികയുടെ പ്രചാരണം തെറ്റാണെന്ന് ആരോപിച്ച് മന്ത്രി പി.കെ അബ്ദുറബ്ബ്.
സദുദ്ദേശ്യത്താലാണ് താൻ കാര്യം പറഞ്ഞതെന്നും മന്ത്രിയെ ആക്ഷേപിക്കലല്ല ഉദ്ദേശ്യമെന്നും ഊര്‍മ്മിളാദേവി പറയുന്നു. സദുദ്ദേശ്യത്തിൽ ചെയ്യുന്നതൊന്നും മോശമാകില്ല. സദുദ്ദേശ്യമെന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതും എന്നാല്‍ അങ്ങനെ ന്യായീകരണങ്ങള്‍ നല്‍കേണ്ടി വരുന്നതുമൊന്നും സദുദ്ദേശ്യത്താൽ നിർവഹിക്കപ്പെടുന്നതല്ല.
അധ്യയന സമയത്ത് പരിപാടികള്‍ നടത്തി കുട്ടികളുടെ സമയം പാഴാക്കുന്നത് ശരിയല്ലെന്ന്‍വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സദസ്സിലിരിക്കെ കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവി പറഞ്ഞിരുന്നു.