Skip to main content

നികേഷ് പറത്തിയ നൂലില്ലാപ്പട്ടങ്ങൾ

എന്തും നിർജ്ജീവമാകുമ്പോഴാണ് മരവിപ്പ് അഥവാ മടുപ്പ് അനുഭവപ്പെടുന്നത്. അങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ മാദ്ധ്യമപ്രവർത്തനം ഒരു തരം മരവിപ്പിനെ നേരിടുന്നു. മരവിപ്പ് എന്നു പറയുന്നത് മരണം തന്നെ. ആ ഘട്ടം കഴിയുന്നതെന്തും ജീർണ്ണിക്കും.

നികേഷ് എന്ന താരം

മാദ്ധ്യമപ്രവർത്തനത്തിന്റെ മഹത്വപൂർണ്ണമായ പ്രവർത്തനത്തിന്റെ പേരിലല്ല നികേഷ് താരമായത്. മാദ്ധ്യമപ്രവർത്തനത്തെക്കുറിച്ചുള്ള ജനമധ്യത്തിൽ ഉറഞ്ഞുപോയ അബദ്ധ ധാരണയിലൂടെയാണ് അത് സംഭവിച്ചത്. കച്ചവടസിനിമകളും കച്ചവട ലക്ഷ്യത്തിനു വേണ്ടി പത്രപ്രവർത്തനത്തെ രൂപപ്പെടുത്തിയ കേരളത്തിലെ മാദ്ധ്യമസ്ഥാപനങ്ങളും ഒരുക്കിയെടുത്ത ധാരണയുടെ സന്തതിയാണ് നികേഷ്.

മാലിന്യത്തെ ആശ്രയിക്കുന്ന നികേഷ് കുമാര്‍

മാദ്ധ്യമരംഗം വിടാനും ഇനി അങ്ങോട്ടില്ലെന്നുമുള്ളതിന് കാരണമായി നികേഷ് കുമാർ പറഞ്ഞത്, തനിക്ക് മാദ്ധ്യമപ്രവർത്തനത്തിലുളള ത്രിൽ നഷ്ടമായെന്നാണ്. എന്തായിരുന്നു ആ ത്രിൽ എന്നത് എന്ന് ഒരു പക്ഷേ നികേഷ്‌ കുമാർ പോലും ആലോചിച്ചിട്ടുണ്ടാവില്ല.

നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം

നികേഷിനെ പഠിക്കുമ്പോൾ ആൾക്കൂട്ട സ്വാധീനത്താൽ പരുവപ്പെട്ട ആൾക്കൂട്ട സ്വഭാവമുള്ള വ്യക്തിത്വമായി നികേഷ് നമ്മുടെ മുന്നിൽ അവതരിക്കുന്നു. ആദ്യം മാദ്ധ്യമ പ്രവർത്തകനായി. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനായി. നികേഷിലെ ആൾക്കൂട്ടത്തെ നോക്കുമ്പോൾ നാം, മലയാളി, നമ്മളെ തന്നെ നോക്കുന്നു.

എഡിറ്ററെ മദ്യമുതലാളിമാരും മറ്റും പകരം വെക്കുമ്പോള്‍

മാദ്ധ്യമപ്രവര്‍ത്തനമെന്നത് എഡിറ്ററുടെ നേതൃത്വത്തില്‍ എഡിറ്റോറിയല്‍ സമിതി അംഗങ്ങളിലൂടെ നടത്തപ്പെടേണ്ട പ്രക്രിയയാണ്. എന്നാല്‍ ഇപ്പോള്‍ എന്തു വാര്‍ത്ത എങ്ങിനെ വരണം എന്നു നിശ്ചയിക്കുന്നത് മദ്യവ്യവസായികളും ബ്ലാക്ക് മെയില്‍ തൊഴിലാക്കിയിരിക്കുന്ന യുവതികളുമൊക്കെയാണ്.

ഒരു ഗൂഢാലോചനയും ബാലവേശ്യയും ഹൈക്കോടതിവിധിയും

സൂര്യനെല്ലി കേസില്‍ 2005-ലെ വിധിന്യായത്തിൽ ഒരിടത്തും ബാലവേശ്യ എന്ന പ്രയോഗം ജഡ്ജിയായിരുന്ന ആര്‍. ബസന്ത് നടത്തിയിട്ടില്ല. എന്നാൽ 2014-ലെ വിധിയെ ചൊല്ലി മാധ്യമങ്ങൾ നടത്തിയ ചർച്ച മുഴുവൻ ആ പ്രയോഗത്തിന്റെ അസ്ഥിരപ്പെടുത്തലാണെന്നുള്ളത് ഉത്‌ഘോഷിച്ചു കൊണ്ടായിരുന്നു. ഇല്ലാത്ത പ്രയോഗത്തെ അസ്ഥിരപ്പെടുത്തുന്ന കമ്പോള ഗൂഡാലോചനയില്‍ പങ്കെടുക്കുന്നവരേയും ഇരകളാകുന്നവരേയും കുറിച്ച്.    

Subscribe to Actor Saubin