Skip to main content

രാഷ്ട്രീയമീൻ പിടിക്കാൻ ശ്രമിച്ച നികേഷ്

തന്റെ മാദ്ധ്യമപ്രവർത്തനത്തിലൂടെ കലങ്ങിയ കേരളാന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷമായി ഉണ്ടായ വ്യക്തിപരമായ ലക്ഷ്യമാണ് നികേഷിനെ രാഷ്ട്രീയമീൻ പിടിക്കാൻ പ്രേരിപ്പിച്ചതും ഒറ്റാലുമായി ഇറക്കിയതും. ഒറ്റാലിനകത്ത് ആ മീൻ വീണില്ല. എല്ലാ ഒറ്റാലു കുത്തലിനും മീൻ കിട്ടണമെന്നില്ല.

അഭിഭാഷക-മാധ്യമപ്രവർത്തക തെരുവ്-ചാനൽ യുദ്ധം പ്രകടമാക്കുന്ന ഗുരുതര രോഗലക്ഷണങ്ങൾ

തെരുവിൽ തല്ലിലേർപ്പെട്ട അഭിഭാഷകർ ആ തല്ലിലൂടെ പ്രകടമാക്കിയിരിക്കുന്നത് തങ്ങൾക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നാണ്. അത് സമൂഹമനസ്സിന്റെ ഉപബോധമനസ്സിലേക്ക് വിന്യസിപ്പിക്കുന്ന ബോധം അപകടകരമാണ്.

കുളിരു മാറിയ നികേഷ്‌ കാലം

റജീന കുഞ്ഞാലിക്കുട്ടിക്കെതിരെ 2004ൽ നടത്തിയ വെളിപ്പെടുത്തലിലൂടെ മാറിയ കുളിരില്ലായ്മയുടെ പ്രതിഫലനമാണ് സരിതയുടെ ആരോപണങ്ങൾ വെറും തമാശയും വിനോദവുമായി മലയാളികൾ ആസ്വദിച്ചത്.

പ്രിയ എളവള്ളി മഠത്തിനുമാകാമായിരുന്നു ആ 'ശങ്ക'

സ്ത്രീകളുടെ വശ്യതയെ ബോധപൂർവ്വം ഉപയോഗിച്ച് കാര്യം നേടിയെടുക്കുന്നതിനു തുല്യമാണ് വാർത്തയെ പൈങ്കിളിവത്കരിച്ചത്. വാർത്തയറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസയെ പലവിധമുള്ള ഇക്കിളി അനുഭവപ്പെടുന്ന, സുഖമനുഭവിക്കാനുള്ള ഉപാധിയാക്കി വാർത്തയുടെ പൈങ്കിളിവത്കരണം.

നേതാക്കൾ അവസാന വാക്പ്രയോഗവും നടത്തി; ഇനി അടിയ്ക്ക് കാത്തിരിക്കാം

തത്സമയമുള്ള സംപ്രേഷണമാണെങ്കിൽ പോലും പൊതുസമൂഹം കേൾക്കേണ്ടതല്ലാത്ത ഭാഷണങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാനുള്ള സാമർഥ്യവും ശേഷിയുമാണ് ദൃശ്യമാദ്ധ്യമപ്രവർത്തകർക്ക് അവശ്യം വേണ്ടത്. അല്ലാതെ അശ്ലീലം പറയുന്നവരുടെ പയറ്റുവേദിയായി ചാനൽ സ്‌ക്രീനുകൾ മാറരുത്.

നികേഷ് ഇംപാക്ടും ജോർജ് ഇഫക്ടും

പി.സി ജോർജിനേയും മാദ്ധ്യമ ചരിത്രവുമായി ബന്ധിപ്പിക്കാതെ നികേഷ് കാലഘട്ടത്തിലെ ചരിത്ര പഠനം പൂർത്തിയാകില്ല. 2012 മുതൽ 2016 വരെ പി സി ജോർജ് നിർവഹിച്ചത് നികേഷിന്റെ മാർഗ്ഗമായിരുന്നു.

Subscribe to Actor Saubin