അജ്ഞാത പത്രാധിപര്‍ റിപ്പോര്‍ട്ടറെ സ്വാധീനിച്ചപ്പോള്‍ വിവാഹേതരബന്ധം സൗഹൃദമായി
മാധ്യമങ്ങള്‍ക്കിന്ന് പത്രാധിപ തസ്തികയുണ്ട്. എന്നാല്‍ പത്രാധിപത്യം ഫലത്തില്‍ ഇല്ല. പത്രാധിപന്മാര്‍ ഇല്ലാത്ത മാധ്യമലോകമാണ്. അതേസമയം എല്ലാ മാധ്യമങ്ങളെയും ഒരു അജ്ഞാത പത്രാധിപന്‍ നയിക്കുകയും ചെയ്യുന്നുണ്ട്. അത് അജ്ഞാത................
ജീവനും സ്വത്തിനും ഉറപ്പില്ലാതാകുമോ?
കേരളത്തില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ വിവിധ തല്‍പരകക്ഷികള്‍ രംഗത്ത് വരുന്നു; രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ. എല്ലാവരും ആ കൊലപാതകത്തെ നിലപാട്, സിദ്ധാന്തം, കാഴ്ചപ്പാട് എന്നിവയിലേക്ക് വലിച്ചുകെട്ടി തങ്ങളാണ് ശരി മറ്റുള്ളവര്‍ തെറ്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമാണ് നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊലപാതക കാരണവും, കൊലപാതകികളും രക്ഷപ്പെടുന്നു.
ഹൈക്കോടതി വിധിയിലൂടെ പിറവികൊണ്ട ബിംബം 'മദ്യവും സ്ത്രീയും'
കാലത്തിന്റെ മാറ്റം കോടതി വിധികളില്‍ പ്രതിഫലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ജീവസ്സുറ്റ മുഖത്തെയാണ് പ്രകടമാക്കുന്നത്. അതേ സമയം ജീവസ്സായ ഘടകത്തെ തിളക്കത്തോടെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ചില മര്‍മ്മങ്ങളുണ്ട്. അവ മര്‍മ്മങ്ങളായതുകൊണ്ടു തന്നെ സാധാരണ നോട്ടത്തിന്റെയും സാധാരണ നോട്ടക്കാരുടേയും ശ്രദ്ധയില്‍ പെടാതെ പോകും
രാജ്ദീപിലൂടെ ഇന്ത്യന്‍ മാധ്യമരംഗത്തെ തിരുത്തിയ മുന്‍ രാഷ്ട്രപതി
അഭിമുഖത്തിന് ആള്‍ക്കാരെ തങ്ങളുടെ സ്റ്റുഡിയോയില്‍ ക്ഷണിച്ചു വരുത്തിയിട്ട് പലപ്പോഴും ആക്ഷേപിച്ച് വിടുന്ന രീതി പതിവായിട്ടുണ്ട്. ചിലരൊക്കെ സംഭാഷണം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുന്ന അവസരങ്ങളും അടുത്തിടെ ഉണ്ടായി. ഏതു വലിയ ചോദ്യം വേണമെങ്കിലും ചോദിക്കാം. അതിന് അവരെ ആക്രമിക്കുക എന്ന സമീപനം അപരിഷ്‌കൃതമാണ്.
മലയാളി നേരിടുന്ന വിശ്വാസ നഷ്ടം
ആര്‍ക്ക് ആരെ വിശ്വസിക്കാന്‍ കഴിയും എന്നുള്ള വലിയ ചോദ്യമാണ് ഇപ്പോള്‍ മലയാളിയുടെ മുന്നില്‍ ഉയരുന്നത്. ഇത് വ്യക്തിബന്ധങ്ങളെയും സാമൂഹിക ഇടപെടലുകളെയും വിനാശകരമായ രീതിയില്‍ ബാധിച്ചു തുടങ്ങിയിരിക്കുന്നു.സംശയരോഗം എന്നത് വലിയ മാനസികരോഗമായി മലയാളിയില്‍ മാറിയിരിക്കുന്നതിന്റെ തെളിവുകള്‍ അനുദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.