Skip to main content

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനത്തിന് എല്‍.ഡി.എഫിന്റെ അംഗീകാരം. നാളെ രാവിലെ പത്ത് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചെറിയ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 

'ചെങ്ങന്നൂര്‍' ചരിത്രത്തിലെ വഴിത്തിരിവ്

വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ചെങ്ങന്നൂര്‍  ഉപതിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയം വ്യക്തമായ ചിത്രം കാഴ്ചവെക്കുന്നു. സാങ്കേതികമായി പുറത്ത് രാഷ്ട്രീയം.രാഷ്ടീയത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയത. ഇതാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എസ്.എന്‍.ഡി.പിയുടെ  നിലപാടും ക്രിസ്തീയ വോട്ടുകളുടെ ചോരാതെയുള്ള ഏകീകരണവും ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ഓഖി ദുരിതാശ്വാസം: സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെന്ന് സൂസപാക്യം

ഓഖി ദുരിന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. കേവലം 49 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായം ഇതുവരെ കിട്ടിയത്.  ദുരിതാശ്വാസമെത്തിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കാന്‍ തയ്യാറാകണം.

മാണിയുമായി ബന്ധം വേണ്ടെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വം

കെ. എം. മാണിയുമായി ബന്ധം വേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. ഇക്കാര്യത്തില്‍ സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. മാണിയുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജെ.ഡി.യുവിന് രാജ്യസഭാ സീറ്റ് നല്‍കും; എല്‍.ഡി.എഫ് അംഗത്വം ഇപ്പോഴില്ല

യു.ഡി.എഫ് വിട്ടുവന്ന ജനതാദളിന്റെ(യു)വിനെ തല്‍ക്കാലം മുന്നണിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നു എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനം. എന്നാല്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കും.

നിയമസഭയിലെ കയ്യാങ്കളി: കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം സി.ജെ എം കോടതിയെ അറിയിച്ചു. കേസ് പിന്‍വലിച്ച് ഉത്തരവിറക്കുകയോ അത്തരത്തിലുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നാണ്  സര്‍ക്കാര്‍ അഭിഭാഷകന്‍  കോടതിയില്‍ പറഞ്ഞത്.

Subscribe to Coimbatore Gang rape