ഐ.എസ് ഇന്ത്യയില്‍ നിന്നും കടത്തിയ 376 കോടിയുടെ വേദനസംഹാരി മരുന്നുകള്‍ ഇറ്റലി പിടികൂടി
ഐ.എസ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന വേദനസംഹാരി ഗുളികകള്‍ ഇറ്റലി പിടികൂടി.24 മില്ല്യണ്‍ ട്രാംഡോള്‍ ഗുളികകളാണ് കണ്ടെയ്‌നറിലാക്കി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചത്. പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ചാണ് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുത്തത്
ഇറ്റലി ഭൂകമ്പം: മരണം 247 ആയി; തിരച്ചില്‍ തുടരുന്നു
ഇറ്റലിയിലുണ്ടായ ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. മധ്യ ഇറ്റലിയിലെ പര്‍വ്വത പ്രദേശത്തുള്ള നാല് പട്ടണങ്ങളെയാണ് ഭൂകമ്പ മാപിനിയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ നിന്ന്‍ രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇറ്റലിക്ക് വിജയത്തുടക്കം
ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞെങ്കിലും സൂപ്പര്‍ സ്ട്രൈക്കര്‍ ബലോട്ടെല്ലിയുടെ ഗോളില്‍ ഇറ്റലി വിജയം സ്വന്തമാക്കുകയായിരുന്നു.
കടല്‍ക്കൊല: വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി
മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡ്ഡിയാണ് കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.