Skip to main content
Pinarayi Vijayan vs Governer

ഗവർണർ -മുഖ്യമന്ത്രി പോര് തകർക്കുന്നത് കേരളത്തെ

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ സംസ്ഥാനത്തിന്റെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലാണ് അരങ്ങേറുന്നത് .മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചു , സാമ്പത്തികമായി ദുരന്തസമാനമായ സാഹചര്യത്തിലാണ് കേരള മിന്ന്. എന്നാൽ ഇപ്പോൾ സർക്കാർ കൊടുക്കുന്ന മുൻഗണന ഗവർണറെ രാഷ്ട്രീയമായി തെരുവിൽ നേരിടാൻ. ഗവർണറെ നേരിടുക എന്നാൽ പരോക്ഷമായി കേന്ദ്രത്തെ നേരിടുക എന്ന് തന്നെ . കാരണം കേന്ദ്രസർക്കാരിൻറെ പൂർണ്ണ പിന്തുണയില്ലാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത്തരമൊരു തുറന്ന പോരാട്ടത്തിന് തയ്യാറാവുകയില്ല. കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളത്തിന് കേന്ദ്രത്തിന്റെ ഏറ്റവും അടിയന്തരമായ സഹായം ആവശ്യമാകേണ്ട സന്ദർഭമാണിത്. കേന്ദ്രവുമായി ഏറ്റുമുട്ടലിന് തയ്യാറായാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സഹായം ലഭ്യമാകില്ല . പകരം എങ്ങനെ കൊടുക്കാതിരിക്കാൻ കഴിയും എന്നതിനായിരിക്കും കേന്ദ്രം ശ്രമിക്കുക. ഈ തിരിച്ചറിവ് ഏറ്റവും കൂടുതൽ ഉണ്ടാകേണ്ടത് മുഖ്യമന്ത്രിക്കാണ്. എന്നാൽ ഇവിടെ സംസ്ഥാനത്തിന്റെ താൽപര്യം പിന്നിലാക്കി തികച്ചും നിലവാരം കുറഞ്ഞ രാഷ്ട്രീയ പോരിന് മുൻഗണന വരുന്നു. ഈ പോരിൽ പരാജയപ്പെടുന്നതും തകരുന്നതും കേരളം.