നടി ആക്രമണക്കേസ് : സുനിക്ക് ജാമ്യമില്ല
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്നതിന് ശക്തവും ശാസ്ത്രീയവുമായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്നതിന് ശക്തവും ശാസ്ത്രീയവുമായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു
നടിയെ ആക്രമിച്ചകേസില്‍ റിമാണ്ടില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 26 ലേക്ക് മാറ്റി. എത്രയും പെട്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കേസില്‍ പോലീസ് തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്ന് പറഞ്ഞാണ് കാവ്യ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്നും ഹൈക്കോടതി ചോദിച്ചു.നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകമ്പോഴായായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് ഹൈക്കോടതി മാറ്റി. എന്നാല്‍ അതുവരെ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളി