ഇ.ഡി.സമൻസ് : കോടതിയിൽ ചോദ്യം ചെയ്യണം
ഇ ഡി അയച്ചുവെന്ന് പറയുന്ന സമൻസ് തൻറെ മകൻ വിവേക് കിരണിന് കിട്ടിയിട്ടില്ലെന്നും തനിക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായി കേരള സമൂഹത്തോട് പറഞ്ഞിരിക്കുന്നു.
സിപിഎമ്മിന്റെ കാഴ്ചപ്പാടിൽ വിഎസ് അച്യുതാനന്ദന് കേരളം നൽകിയ വിടവാങ്ങൽ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. ഇത് ആവർത്തിക്കപ്പെട്ടത് ഏതാനും വർഷങ്ങൾക്കു മുമ്പ് വി എസ്സുമായി ബന്ധപ്പെട്ട് തന്നെയാണ് . പാർട്ടിക്കു മുകളിലേക്ക് വിഎസ് ഉയർത്തി കാണിക്കപ്പെടുന്നു, അദ്ദേഹത്തിൻറെ ചിത്രങ്ങൾ കൂടുതൽ വലിപ്പത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു , എന്നീ സന്ദർഭങ്ങളിലാണ് അത്തരം രീതികൾ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് കേരളത്തിൽ സിപിഎം നേതൃത്വത്തിൽ നിന്ന് ആവർത്തിച്ച് കേട്ടത്.