Skip to main content

' Who cares' കേരളത്തിൽ സ്ത്രീകൾക്ക് നീതി കിട്ടില്ല : നടി റിനി

Glint Staff
Actress Rini Ann George
Glint Staff


യുവനടി റിനി ആൻ ജോർജ്.അവർ കേരളത്തിലെ ഒരു യുവ ജനപ്രതിനിധിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നു.അവർ പറയുന്നു,ഒട്ടനവധി സ്ത്രീകൾ ഈ യുവ നേതാവിന്റെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. തനിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രലോഭനങ്ങളും അശ്ലീല സന്ദേശങ്ങളും ലഭിച്ചു. പീഡനം നേരിട്ടനുഭവിച്ചവരുടെ പ്രതിനിധി ആയിട്ടാണ് താൻ  പറയുന്നതെന്നും അവർ പറയുന്നു. ഏറ്റവും ഒടുവിൽ റിനി പറഞ്ഞ ഒരു വാചകമാണ് കേരളത്തിൽ സാമൂഹികമായി പ്രസക്തമായത്. കേരളത്തിൽ സ്ത്രീകൾക്ക് നീതി കിട്ടില്ല .
      ഒരു യുവതി കേരളത്തിൽ സ്ത്രീകൾക്ക് നീതി കിട്ടില്ല എന്ന്  പറഞ്ഞാൽ ഈ സംസ്ഥാനത്തിന്റെ പൊതുനിലവാരമാണ് കാണിക്കുന്നത്. അവർ ചോദിക്കുന്നത് യുക്തിസഹമായിട്ടാണ് . സ്ത്രീ പീഡനക്കേസുകളിൽ പ്രതിയായവർ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നു. ഒരു കേസുകളിലും ആരും ശിക്ഷിക്കപ്പെടുന്നില്ല.കേരളം മാസങ്ങളോളം ചർച്ചചെയ്ത ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഒന്നും സംഭവിച്ചിട്ടില്ല. അതുപോലെ ഒട്ടനവധി പീഡനക്കേസുകൾ.ഒന്നിലും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇവിടെയാണ് റിനി ആൻഡ് ജോർജിൻറെ സ്ത്രീകൾക്ക് കേരളത്തിൽ നീതി കിട്ടില്ല എന്ന പ്രസ്താവന കേരളത്തിൻറെ ഹൃദയത്തിൽ കൂരമ്പ് പോലെ തളച്ചു കയറുന്നത്