പക്ഷംപിടിക്കാതെ കളി കാണാം
വരുന്ന ഒരു മാസക്കാലം ലോകം ഫുട്ബാള്‍ ലഹരിയിലാണ്. ലഹരിയെന്നാല്‍ ഒരേ തരംഗവീചിയില്‍ എത്തുന്ന അവസ്ഥയാണ്. ലോകത്ത് ഇത്രയധികം ജനതയെ ഒരേ സമയം രസത്തിന്റെ തരംഗവീചിയില്‍ എത്തിക്കുന്ന മറ്റൊരു സംഭവുമില്ല. ഫുട്ബാള്‍ സുന്ദരമായ കളിയുമാണ്. കളത്തിനുള്ളില്‍ അണുവിട തെറ്റാതെയുള്ള നിയമങ്ങളാല്‍ കളിക്കുന്ന കളി
ബ്രിക്സ് ഉച്ചകോടിയ്ക്ക് ഗോവയില്‍ അരങ്ങുയര്‍ന്നു
ബ്രിക്സ് കൂട്ടായ്മയുടെ എട്ടാമത് ഉച്ചകോടിയ്ക്ക് ഗോവയില്‍ ശനിയാഴ്ച അരങ്ങുണര്‍ന്നു. ഉച്ചകോടിയ്ക്കെത്തുന്ന നേതാക്കളുമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഞായറാഴ്ചയാണ് ബ്രിക്സ് സമ്മേളനം.
വിവാദമായ കുറ്റവിചാരണ പ്രക്രിയ പൂര്‍ത്തിയാക്കി ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ പാര്‍ലിമെന്റ് സ്ഥാനത്ത് നിന്ന് നീക്കി. തെരഞ്ഞെടുപ്പ് വിജയത്തിനായി ബജറ്റ് കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്നതായിരുന്നു അവര്‍ക്കെതിരെയുള്ള ആരോപണം.
റിയോവില്‍ കൊടിയിറങ്ങി; ഒളിമ്പിക് പതാക ഇനി ടോക്കിയോവിലേക്ക്
മഴയില്‍ നനഞ്ഞ മാറക്കാനയില്‍ കാര്‍ണിവല്‍ അന്തരീക്ഷം സൃഷ്ടിച്ച സമാപന ചടങ്ങോടെ റിയൊ ഒളിമ്പിക്സിനു കൊടിയിറങ്ങി. മൂന്ന് മണിക്കൂറുകള്‍ നീണ്ട ചടങ്ങ് ബ്രസീല്‍ കലയുടെ നിറപ്പകിട്ട് ലോകത്തിന് കാഴ്ചവെച്ചു.
ലോകബാങ്കിന് ബദലായി ബ്രിക്സ് ബാങ്ക്: ഷാങ്ങ്ഹായ് ആസ്ഥാനമാകും
ബ്രിക്സ് ഉച്ചകോടിയിലുണ്ടായ പ്രഖ്യാപന പ്രകാരം വികസന ബാങ്കിന്റെ പ്രഥമ അധ്യക്ഷന്‍ ഇന്ത്യയില്‍ നിന്നും ബോര്‍ഡിന്റെ ചെയര്മാന് ബ്രസീലില്‍ നിന്നുമാകും.
